Badminton : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് (World Badminton Championships) നാളെ ടോക്കിയോയിൽ തുടക്കമാകും. പരുക്കിനെ തുടർന്ന് പി.വി സിന്ധു ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയിരുന്നു.ആകെ 26 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഈ മാസം 22 മുതൽ 28 വരെ ടോക്കിയോയിലെ മെട്രോപൊളിറ്റൻ ജിംനേഷ്യം സ്റ്റേഡിയത്തിലാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ 27 ആമത് എഡിഷൻ അരങ്ങേറുക. ചരിത്രത്തിലിതാദ്യമായാണ് ചാമ്പ്യൻഷിപ്പിന് ജപ്പാൻ വേദിയാകുന്നത്.

46 രാജ്യങ്ങളിൽ നിന്നുള്ള 364 താരങ്ങൾ അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. ആകെ 26 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. കാലിന് പരുക്കേറ്റതിനെ തുടർന്ന് സൂപ്പർ താരം പി.വി സിന്ധു ഇന്ത്യൻ ടീമിൽ ഇല്ല .

കഴിഞ്ഞ എഡിഷനിലെ വെള്ളി മെഡൽ ജേതാവായ കിടംബി ശ്രീകാന്തിലും സെൻസേഷൻ താരം ലക്ഷ്യ സെന്നിലുമാണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി ഗായത്രി ഗോപി ചന്ദ് പുല്ലേലയ്ക്കൊപ്പം മത്സരിക്കും.

മലേഷ്യയുടെ ലോയീൻ – വലേറി സഖ്യമാണ് ട്രീസ ജോളി – ഗായത്രി ജോഡിയുടെ ഒന്നാം റൌണ്ട് എതിരാളി.സൈന നേവാൾ, മാൾവിക ബൻസോഡ്‌, സായ് പ്രണീത് , മലയാളിതാരം എച്ച് എസ് പ്രണോയി എന്നിവരും മെഡൽ നേടാനുറച്ച് ടൂർണമെൻറിൽ രംഗത്തുണ്ട്.

ഓസ്ട്രിയയുടെ ലൂക്ക റേബറാണ് പ്രണോയിയുടെ ആദ്യ റൌണ്ട് എതിരാളി. അശ്വിനി പൊന്നപ്പ – സിക്കി എൻ റെഡ്ഢി സഖ്യവും ചിരാഗ് ഷെട്ടി – സാത്വിക് സായ് രാജ് രാങ്കിറെഡ്ഢി സഖ്യവും മിന്നും ഫോമിലുള്ളതും ബാഡ്മിന്റൺപ്രേമികളുടെ പ്രതീക്ഷകൾ ഇരട്ടിയാക്കിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാവിലെ 7:30 നാണ് ആരംഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here