മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദമമേറ്റ് മരിച്ച സംഭവം: രണ്ടു പ്രതികളേയും തിരിച്ചറിഞ്ഞു

ആലങ്ങാട് സ്വദേശി വിമൽ കുമാറിന്റെ മരണത്തില്‍ രണ്ടു പ്രതികളേയും തിരിച്ചറിഞ്ഞു. അലങ്ങാട് സ്വദേശികളായ നിധിനും തൗഫീക്കുമാണ് വിമൽ കുമാറിനെ മർദ്ദിച്ചത്. ഇരുവരും ഒളിവിലാണെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞു.

മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മര്‍ദ്ദമമേറ്റ് മരിക്കുകയായിരുന്നു. എറണാകുളം  ആലങ്ങാടാണ് സംഭവം. നീറിക്കോട് കൊല്ലംപറമ്പിൽ വിമൽകമാറാണ്  മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആലങ്ങാട് നീറിക്കോട്  കൊല്ലം പറമ്പിൽ വിമൽകുമാറാണ് മർദനമേറ്റ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.രണ്ടു യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് വിമൽ കുമാറിന്റെ വിടിനു മുമ്പിലുള്ള റോഡിൽ  മറിഞ്ഞു വീണു.ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിമൽകുമാറിന്റെ മകനും കൂട്ടുകാരനും അവരെ എഴുന്നേൽപ്പിച്ച് വിട്ടു.

എന്നാൽ അൽപ്പ സമയത്തിന് ശേഷം ബൈക്കിൽ പോയ യുവാക്കൾ തിരിച്ചെത്തി വിമൽകുമാറിന്റെ മകനേയും കൂട്ടുകാരനെയും മർദ്ദിച്ചു.ഇത് കണ്ട് വീട്ടിൽ നിന്നിറങ്ങി വന്ന് തടയാൻ ശ്രമിച്ച വിമൽ കുമാറിനെയും യുവാക്കൾ മർദ്ദിക്കുകയും പുറകോട്ട് തള്ളിയിടുകയും ചെയ്തു.

നെഞ്ചിനടിയേറ്റ് കുഴഞ്ഞ് വീണ 54 കാരനായ വിമൽ കുമാറിനെ ഉടൻ പറവൂർ താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബൈക്കിൽ പോയ  യുവാക്കൾ തിരിച്ചെത്തി മർദിക്കാൻ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തെക്കുറിച്ച്  ആലുവ വെസ്റ്റ് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രദേശത്ത് മയക്കുമരുന്ന് സംഘം സജീവമാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here