സ്റ്റുഡന്റ് വിസ വൈകി ; ആത്മഹത്യ ചെയ്ത് വിദ്യാർഥി

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ട് ദിവസമായി കാണാതായ 23 കാരന്റെ മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കനാലിൽ നിന്ന് കണ്ടെത്തി.

സെമി ഹൈസ്പീഡ് റെയിൽവേ ട്രാക്ക് നിർമ്മിക്കുന്നത് പരിഗണനയിൽ

രാജ്യത്തെ പ്രധാന ഐടി ഹബ്ബുകളായ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് റെയിൽവേ ട്രാക്ക് നിർമ്മിക്കുന്നത് പരിഗണനയിൽ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ സാധിക്കും വിധമാണ് റെയിൽവേ ട്രാക്ക് നിർമിക്കുക. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായാണ് ട്രാക്ക് നിർമ്മാണം.

ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ

അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അൻസറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം

കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,539 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

മധ്യപ്രദേശിൽ വയോധികനെ ഉന്തു വണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് റിപ്പോർട്ട് ചെയ്ത മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. റിപ്പോർട്ട് പുറത്ത് വന്ന് മൂന്ന് ദിവസത്തിനുള്ളിലാണ് പ്രാദേശിക മാധ്യമപ്രവർത്തകർക്കെതിരെ വഞ്ചന, ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐടി ആക്ട് പ്രകാരവും കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel