Palakkad : ഷാജഹാൻ വധം ; പ്രതികൾ ആർ എസ് എസുകാരെന്ന് ഇ എൻ സുരേഷ് ബാബു

ഷാജഹാൻ വധക്കേസിലെ പ്രതികൾ ആർ എസ് എസുകാരെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.കൊലയാളികൾ RSS പ്രവർത്തകർ തന്നെ എന്ന് കൂടുതൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

കൊലയാളി സംഘം ഒരു മുതിർന്ന ബിജെപി നേതാവുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഇവരിലേക്കും അന്വേഷണം എത്തണം.കൊലപാതകം സി പി ഐ എമ്മിന്റെ മേൽ കെട്ടിവയ്ക്കാനാണ് ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. യാഥാർത്ഥ്യം മനസ്സിലാക്കി വാർത്ത നൽകാൻ തയ്യാറാകണമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.

ഷാജഹാന്‍ വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെടുത്തു. കേസില്‍ നിര്‍ണ്ണായക തെളിവുകളായ 4 മൊബൈല്‍ ഫോണുകളാണ് കണ്ടെടുത്തത്.

പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലും ആയുധം ഒളിപ്പിച്ച കുന്നേപ്പിള്ളിയിലുമെത്തിച്ചാണ് പ്രതികളെ തെളിവെടുപ്പ് നടത്തിയത്. ഇവിടെ ബിജെപി ബൂത്ത് ഭാരവാഹി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് തെളിവുകള്‍ ലഭിച്ചത്.

മലമ്പുഴയ്ക്കടുത്ത ചേമ്പനയില്‍ നിന്നാണ് ഫോണുകള്‍ കണ്ടെടുത്തത്. പാറപ്പൊത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍. കേസിൽ ഇന്നലെ നാലു പ്രതികൾ കൂടി അറസ്റ്റിലായിരുന്നു.

കല്ലേപ്പുള്ളി സ്വദേശി എൻ‍.സിദ്ധാർഥൻ (36), കുറുപ്പത്ത് ആവാസ് (ഡുഡു–30), മലമ്പുഴ ചേമ്പന അത്തിക്കുളമ്പ് ജിനേഷ് (വലുത്–32), കൊട്ടേക്കാട് കുന്നങ്കാട് ബിജു (27) എന്നിവരാണ് അറസ്റ്റിലായത്.നേരത്തേ, മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് – 31) എന്നിവർ അറസ്റ്റിലായിരുന്നു.

2019 മുതല്‍ ഷാജഹാനുമായി വിരോധമുണ്ടായിരുന്നെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. വീട്ടില്‍ നിന്ന് വടിവാള്‍ എത്തിച്ചാണ് പ്രതികള്‍ ഷാജഹാനെ ആക്രമിച്ചത്. കേസില്‍ നിര്‍ണ്ണായകമായ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഗൂഡാലോചന സംശയിക്കുന്നതിനാല്‍ അക്കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News