Tejashwi Yadav: വിനയം നിറഞ്ഞു തുളുമ്പണം, നമസ്‌തേ പറയണം; പ്രതിഛായ മിനുക്കാന്‍ ടിപ്‌സുകളുമായി തേജസ്വി യാദവ്

ആര്‍ജെഡി മന്ത്രിമാര്‍ക്ക് പത്ത് നിര്‍ദ്ദേശങ്ങളുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ( Tejashwi Yadav) . പ്രതിഛായ മിനുക്കാനാണ് തേജസ്വി യാദവിന്റെ പുതിയ ടിപ്‌സുകള്‍. മന്ത്രിമാര്‍ സ്വന്തം വകുപ്പുകളില്‍ സത്യസന്ധത, കൃത്യനിഷ്ഠ, സുതാര്യത എന്നിവ പ്രോത്സാഹിപ്പിക്കണം. മന്ത്രിമാര്‍ പ്രവര്‍ത്തന പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടണമെന്നും തേജസ്വി നിര്‍ദ്ദേശിക്കുന്നു.

മന്ത്രിമാര്‍ പുത്തന്‍ കാറുകളെന്ന മോഹം വേണ്ടെന്ന് തേജസ്വി പറയുന്നു. സന്ദര്‍ശകര്‍ക്കു കാല്‍ തൊട്ടു വണങ്ങാന്‍ നിന്നു കൊടുക്കേണ്ടതില്ല. അഭിവാദ്യങ്ങള്‍ക്കു കൈകൂപ്പി നമസ്‌തേ പറഞ്ഞാല്‍ മതി. പൂച്ചെണ്ടുകള്‍ക്കു പകരം പുസ്തകമോ പേനയോ സമ്മാനമായി പ്രോത്സാഹിപ്പിക്കണം.

പെരുമാറ്റത്തില്‍ അടിമുടി വിനയം നിറഞ്ഞു തുളുമ്പണം. ജനസേവനത്തിനു ജാതി മത പരിഗണന പാടില്ല. ദരിദ്രരെ സഹായിക്കുന്നതിനാകണം മുന്‍ഗണന തേജസ്വി പറയുന്നു. കാര്‍ത്തികേയ് സിങ്ങിനെതിരായ തട്ടിക്കൊണ്ടു പോകല്‍ കേസിലെ അറസ്റ്റ് വാറണ്ട് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് തേജസ്വി യാദവിന്റെ പുചതിയ നീക്കം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here