V. Sivadasan : കേന്ദ്ര സര്‍ക്കാരിന്‍റെ ചട്ടുകമായി മാറുകയാണ് ഗവര്‍ണര്‍ : വി ശിവദാസന്‍ എം പി

കണ്ണൂർ സർവകലാശാല വി സിക്കെതിരെ ഗുരുതര ആക്ഷേപവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി സിയെ ക്രിമിനലെന്ന് മുദ്രകുത്തുകയായിരുന്നു ഗവർണർ. തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച ഗവർണർ എന്ത് കൊണ്ട് കേസ് നൽകിയില്ല എന്നതിന് വിശദീകരണമൊന്നും നൽകിയില്ല.

സംസ്ഥാന സർക്കാരുകളുമായുള്ള ഗവർണർ തർക്കങ്ങൾ പുതുമയില്ലാത്തതാണ്. എന്നാൽ തെളിവുകളുടെയോ വസ്തുതകളുടെയോ അടിസ്ഥാനമില്ലാത്ത ഗുരുതര ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്കാദമിക് രംഗത്ത് ഏറെ ആദരണീയനായ കണ്ണൂർ വി സി യെ ക്രിമിനൽ എന്നായിരുന്നു ​ഗവർണറുടെ ആക്ഷേപം.

ഗവര്‍ണറുടെ പരാമർശത്തിനെതിരെ AKPCTA രംഗത്തെത്തി. ഗവര്‍ണറുടെ ഇടപെടല്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്നും അക്കാദമിക് വിഷയങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളി വിടുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും AKPCTA സംസ്ഥാന സെക്രട്ടറി ഡോ സി പദ്മനാഭന്‍ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ ചട്ടുകമായി മാറുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് വി ശിവദാസന്‍ എംപി പറഞ്ഞു. രാജ്യത്തെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിജക്ഷണനായ കണ്ണൂര്‍ സര്‍വകാലാശാല വിസിക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്നും വി ശിവദാസന്‍ എംപി പ്രതികരിച്ചു.

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിലെ ഗവര്‍ണറുടെ ചട്ടവിരുദ്ധമായ ഇടപെടലുകൾക്കെതിരെ സർവകലാശാല നിയമപരമായി നീങ്ങുന്ന സാഹചര്യത്തിൽ വി സി ക്കെതിരെയുള്ള ഗവർണറുടെ ആക്ഷേപ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണുയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News