
മലപ്പുറം കുറ്റിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കരിങ്കപ്പാറ സ്വദേശി അബ്ദുൽ ഖാദറാണ് മരിച്ചത്. കുറ്റിപ്പുറം മഞ്ചാടിയിൽ വച്ച് ഇന്നലെ രാവിലെ നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുറ്റിപ്പുറം- തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നോവ കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന സ്ത്രീ തെറിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറാണ് ഇടിച്ചത്. കാര്‍ അമിത വേഗതയിലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. അബ്ദുള്‍ ഖാദര്‍ തത്ക്ഷണം തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന സ്ഥലത്ത് റോഡിന് വീതിയുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here