Vizhinjam : വിഴിഞ്ഞം സമരം ആറാം ദിവസവും തുടരുന്നു

വിഴിഞ്ഞം തുറമുഖ കവാടത്തിൽ ആറാം ദിവസവും സമരം തുടരുന്നു. ഏഴ് ഇന ആവശ്യങ്ങളില്‍ തീരുമാനമാകാതെ സമരം നിര്‍ത്തില്ലെന്ന് ഉറച്ച നിലപാടിലാണ് ലത്തീന്‍ അതിരൂപതയും തീരദേശവാസികളും. സമരത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മദ്യശാലകള്‍ അടച്ചിടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ വിഴിഞ്ഞത്തെ കടലിലും കരയിലും പ്രതിഷേധം തീർക്കാനാണ് മത്സ്യത്തൊഴിലാളികൾ ആലോചിക്കുന്നത്.

നാലാംഘട്ട സമരത്തിന്റെ ആറാം ദിനം സമാധനപരമാണ്. പാട്ടും പ്രാർഥനയുമായി പ്രതിഷേധക്കാർ സമരവേദിയിൽ ഒരുമിച്ച് കൂടി.സമരവേദിയിലേക്ക് അധ്യാപകരും കുട്ടികളും അടക്കമുള്ളവരാണ് ഇന്ന് എത്തിയത്. ലത്തീൻ സഭയിലെ അധ്യാപകരും സമിതി പ്രവർത്തകരുമാണ് ഇന്ന് എത്തിയത്.ആവശ്യങ്ങളെല്ലാം അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് പ്രക്ഷോഭകരുടെയും ലത്തീൻ അതിരൂപതയുടെയും നിലപാട്.

സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. തുടർച്ചയായി രണ്ട് ദിവസവും പ്രതിഷേധക്കാർ തുറമുഖത്തിനുള്ളിൽ കടന്നതോടെ പ്രദേശത്തെ സുരക്ഷ ശക്തമാക്കി. തുറമുഖത്തിന് സുരക്ഷ വർധിപ്പിക്കണമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മന്ത്രി തല ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചെങ്കിലും സമരം നിര്‍ത്തില്ലെന്ന് ഉറച്ച നിലപാടിലാണ് ലത്തീൻ അതിരൂപതയും തീരദേശവാസികളും. നാളെ കരയും കടലും ഉപരോധിച്ച് സമരം കൂടുതൽ ശക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here