Kochi:കൊച്ചി നെടുമ്പാശേരിയില്‍ നിന്ന് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട

(Kochi)കൊച്ചി നെടുമ്പാശേരിയില്‍ നിന്ന് വീണ്ടും വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. 30 കിലോ ലഹരി വസ്തുക്കളുമായി പാലക്കാട് സ്വദേശി മുരളീധരന്‍ നായരാണ് പിടിയിലായത്. സിംബാവേ യില്‍ നിന്നാണ് ഇയാള്‍ കൊച്ചിയിലേക്ക് ലഹരിയെത്തിച്ചത്.

രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ആണ് യാത്രക്കാരനില്‍ നിന്ന് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ മുരളീധരന്‍ നായരാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. സിംബാവേ യില്‍ നിണാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. പിന്നീട് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നതിനിടെ കസ്റ്റംസ് ,നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.

മെഥ്വാ ക്വിനോള്‍ എന്ന മാരക ലഹരിമരുന്നാണെന്നാണ് പ്രാഥമിക നിഗമനം. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിനു 60 കോടിയോളം രൂപ വില വരും. സിയാലിന്റെ അത്യാധുനിക ‘ത്രി ഡി എം ആര്‍ ഐ’ സ്‌കാനിങ് യന്ത്രത്തിലെ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കുടുങ്ങിയത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here