Shashi Tharoor : കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചന നൽകി ശശി തരൂർ

കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചന നൽകി ശശി തരൂർ എംപി.ബിജെപിക്കും ആം ആദ്മിക്കും പുറമെ തനിക്ക് പോകാൻ മറ്റ് വഴികൾ ഉണ്ടെന്നും തരൂർ. പിണറായി വിജയൻ കരുത്തുറ്റ നേതാവാണെന്നും ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്. ബിജെപി, ആം ആദ്മി എന്നിവിടങ്ങളിൽ നിന്നല്ലാതെ നിരവധി പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്. ഇപ്പൊൾ കോൺഗ്രസിൽ തന്നെ തുടരാനാണ് തീരുമാനം. ബിജെപി രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ആം ആദ്മി പാര്‍ട്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ നല്ലത് എന്ന് തന്നെ ഞാന്‍ പറയുമെന്നും കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെ എത്രത്തോളം കാര്യക്ഷമമായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയമെന്നും ശശി തരൂര്‍ പറഞ്ഞു

അതൃപ്തി രൂക്ഷമാകും വിധം നേതൃത്വത്തിൻ്റെ നിസ്സംഗത തുടർന്നാൽ കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചനയാണ് ശശി തരൂർ എംപി നൽകുന്നത്. G23 ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ ശശി തരൂരിൻ്റെ പുതിയ നിലപാട് പ്രസക്തമാകും.

പാർട്ടി പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സീറ്റ് തന്നാൽ മത്സരിക്കുമെന്നും എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രമം നടത്തിക്കൂടെ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നുണ്ടെന്നും ശശി തരൂർ വെളിപ്പെടുത്തി.

പിണറായി വിജയൻ കരുത്തുറ്റ നേതാവാണെന്നും അഭിമുഖത്തിനിടെ തരൂർ വ്യക്തമാക്കി. വിഷയങ്ങളിൽ ആശയ വ്യക്തതയുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ടെന്നും ശശി തരൂർ പ്രതികരിച്ചു.

സഹോദരങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയ 2 പേർക്ക് കുത്തേറ്റു

കോഴിക്കോട് പുതുപ്പാടിയിൽ അയൽവാസികളായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയ രണ്ടു പേർക്ക് കുത്തേറ്റു.വെസ്റ്റ് കൈതപ്പോയിൽ സ്വദേശികളായ ഇഖ്ബാൽ, ഷമീർബാബു എന്നിവർക്കാണ് കുത്തേറ്റത്. അക്രമം നടത്തിയ ഭാസനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പാടി മണൽവയലിൽ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സഹോദരങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. വീടിനോട് ചേർന്ന് മണ്ണെടുക്കുന്നതാണ് തർക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കിയത്. വിവരം അറിഞ്ഞ് ഇക്ബാലും ഷമീർ ബാബുവും സ്ഥലത്തെത്തി.

ഒളിച്ചിരിക്കുകയായിരുന്ന ദാസൻ ഇവരെ കണ്ടതോടെ പുറത്തെത്തി കത്തി വീശുകയായിരുന്നു. തർക്കം പരിഹരിക്കാൻ എത്തിയ രണ്ട് പേർക്കും കുത്തേറ്റു . വെസ്റ്റ് കൈതപോയിൽ സ്വദേശികളായ ഇഖ്ബാലിന് പുറത്തും ഷമീർ ബാബുവിന് വയറിനുമാണ് പരിക്കേറ്റത്.

ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അക്രമം നടത്തിയ ദാസനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രകോപനം ഇല്ലാതെ ദാസൻ ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പോലിസിന് മൊഴി നൽകി. ഷമീർ ബാബു പ്രഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News