Recipe:ലഞ്ചിനു തയാറാക്കാം വെറൈറ്റി മീന്‍ ചോറ്, ഈസി റെസിപ്പി ഇതാ!

മീന്‍ ചോറ്

1.ബസ്മതി അരി – മൂന്ന് കപ്പ്

2.ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട – ഓരോന്നു വീതം

ഉപ്പ് – പാകത്തിന്

3.ദശക്കട്ടിയുള്ള മീന്‍ – പത്ത് കഷണം

4.ഉപ്പ് – പാകത്തിന്

കാശ്മീരി മുളകുപൊടി – നാലു ചെറിയ സ്പൂണ്‍

നാരങ്ങാനീര് – നാലു ചെറിയ സ്പൂണ്‍

5.എണ്ണ – ഒരു കപ്പ്

6.ഉലുവ – ഒരു ചെറിയ സ്പൂണ്‍

7.ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

പച്ചമുളക് – അഞ്ച്, പിളര്‍ന്നത്

സവാള – രണ്ട്, നീളത്തില്‍ അരിഞ്ഞത്

8.തക്കാളി – ഒന്ന്, നീളത്തില്‍ അരിഞ്ഞത്

9.ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

വെള്ളം – അരക്കപ്പ്

10.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

നെയ്യ് – ഒരു ചെറിയ സ്പൂണ്‍

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

അരി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം പാകത്തിനു വെള്ളവും രണ്ടാമത്തെ ചേരുവയും ചേര്‍ത്തു മുക്കാല്‍ വേവില്‍ വേവിച്ചൂറ്റുക.

മീനില്‍ നാലാമത്തെ ചേരുവ പുരട്ടി കുറച്ചു സമയം വച്ചതിനുശേഷം ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

ചുവടുകട്ടിയുള്ള പാത്രത്തില്‍ മീന്‍ വറുത്ത എണ്ണയില്‍ നിന്നു രണ്ടു വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി ഉലുവ ചേര്‍ത്തു മൂപ്പിക്കുക.

ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയശേഷം തക്കാളിയും ചേര്‍ത്തിളക്കുക.

ഇതിലേക്ക് ബാക്കി ഇഞ്ചിയും ചേര്‍ത്തശേഷം മുകളില്‍ മീന്‍ വറുത്തതു നിരത്തണം. ഇതിന് മുകളില്‍ ചോറും നിരത്തുക.

ഏറ്റവും മുകളില്‍ പത്താമത്തെ ചേരുവ വിതറി, പാത്രം അടച്ചു വച്ചു 15 മിനിറ്റ് ചെറുതീയില്‍ വയ്ക്കുക. പിന്നീട് പാത്രം തുറന്നു മീന്‍ പൊടിഞ്ഞുപോകാതെ യോജിപ്പിച്ചു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here