Guruvayur: ഗുരുവായൂരില്‍ ഇന്ന് കല്ല്യാണപ്പൂരം; രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 248 കല്ല്യാണങ്ങള്‍

ഗുരുവായൂര്‍ ( Guruvayur)  ക്ഷേത്രത്തില്‍ ഇന്ന് കല്യാണത്തിരക്ക്. ദേവസ്വത്തിന്‍റെ കണക്ക് പ്രകാരം 248 കല്യാണങ്ങളാണ് ഇന്ന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചിങ്ങമാസത്തില്‍ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തങ്ങളുള്ള ദിവസമാണ് ഇന്ന്.

കൂടാതെ അവധി ദിവസം ആയതും തിരക്ക് വർധിപ്പിച്ചു. 2017ല്‍ ആണ് ഗുരുവായൂരില്‍ റെക്കോര്‍ഡ് കല്യാണങ്ങള്‍ നടന്നത്. 2017 ഓഗസ്റ്റ് 27ന് 277 കല്യാണങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.  ഈ റെക്കോര്‍ഡ്  ഇത്തവണയും മറികടന്നിട്ടില്ല.

തിരക്ക് നിയന്ത്രിക്കാന്‍  ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍  ഒരുക്കിയിരുന്നു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍. മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കി.

എല്ലാ മണ്ഡപങ്ങളിലും ഒരേ സമയം വിവാഹം നടത്താന്‍ കാര്‍മികരായി കോയ്മക്കാരെയും നിയോഗിച്ചിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ പരമാവധി 20 പേർക്കായിരുന്നു കല്യാണ മണ്ഡലത്തിനു സമീപത്ത് പ്രവേശനം.

വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസിലും പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഗുരുവായൂര്‍ നഗരത്തിൽ പൊലീസും ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News