Shajahan Murder : ഷാജഹാന്‍ വധക്കേസ്; താന്‍ ബിജെപി ബൂത്ത് പ്രസിഡന്റെന്ന് പ്രതി ജിനേഷിന്‍റെ വെളിപ്പെടുത്തല്‍

പാലക്കാട് സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ പുതിയ വെളിപ്പെടുത്തല്‍. താന്‍ ബിജെപി പ്രവര്‍ത്തകന്‍ തന്നെയെന്ന് പ്രതി ജിനേഷ് പറഞ്ഞു. ചേമ്പന ബൂത്ത് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിയുടെ വെളിപ്പെടുത്തല്‍. ഷാജഹാന്‍ വധക്കേസിലെ ഒന്‍പതാം പ്രതിയാണ് ജിനേഷ്.

അതേസമയം ഷാജഹാൻ വധക്കേസിൽ അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവുകൾ ലഭിച്ചിരുന്നു. മലമ്പുഴ ചേമ്പനയിൽ നടത്തിയ തെളിവെടുപ്പിനിടെ 4 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇന്നലെ അറസ്റ്റിലായ 4 RSS പ്രവർത്തകരുമായാണ് പൊലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്.

മലമ്പുഴ ചേമ്പനയിൽ BJP ഭാരവാഹിയായ പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കേസിലെ നിർണ്ണായ തെളിവുകളായ നാല് ഫോണുകൾ കണ്ടെടുത്ത്.    ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളുടെ ഫോണുകൾ പാറപ്പൊത്തിൽ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ഒളിപ്പിച്ച നിലയിലായിരുന്നു.

കൃത്യത്തിന് ശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞ ചേമ്പനയിലെ തെളിവെടുപ്പിന് ശേഷം , ആയുധങ്ങൾ കണ്ടെടുത്ത കല്ലേപ്പുള്ളിയിലുമെത്തി അന്വേഷണ സംഘം തെളിവെടുത്തു. RSS കല്ലേപ്പുള്ളി മുഖ്യ ശിക്ഷക് ആയിരുന്ന ആവാസിനെയും സിദ്ദാർത്ഥനെയുമാണ് കല്ലേപ്പുള്ളിയിലെത്തിച്ച് തെളിവെടുത്തത്.

ആവാസ് ജോലി ചെയ്യുന്ന കോഴിക്കടയിൽ നിന്നാണ് ഷാജഹാനെ കൊലപ്പെടുത്താനുള്ള രണ്ട് വടിവാളുകൾ എത്തിച്ച് നൽകിയത്. ഈ സാഹചര്യത്തിലായിരുന്നു കല്ലേപ്പുള്ളിയിലെത്തിച്ചുള്ള തെളിവെടുപ്പ് .

ജിനേഷും ബിജുവുമാണ് പ്രതികളെ ചേമ്പനയിലെ മലയിൽ ഒളിവിൽ കഴിയാൻ സഹായിച്ചത് . ഗൂഢാലോചന, ആയുധം എത്തിച്ചു നൽകൽ തുടങ്ങിയ കുറ്റത്തിനാണ് ജിനേഷ് , സിദ്ധാർത്ഥൻ, ആവാസ് , ബിജു എന്നിവർ അറസ്റ്റിലായത് . കേസിൽ ഇതുവരെ 12 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

സംഭത്തിൽ ഉന്നത ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രധാനപ്പെട്ട തെളിവാണ് കണ്ടെടുത്ത ഫോണുകൾ. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ കൂടുതൽ അറസ്റ്റുണ്ടാകാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News