ആലങ്ങാട് വിമൽ കുമാറിൻ്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആലങ്ങാട് വിമൽ കുമാറിൻ്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  മർദനത്തെത്തുടർന്നല്ല വിമൽ കുമാറിൻ്റെ മരണമെന്ന് പോലീസ്. ആലുവ ആലങ്ങാട് മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തില്‍  പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

തൗഫിക്ക്, നിധിൻ എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികൾ . സംഭവത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് നാട്ടുകർ. ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. ആക്രമത്തിൽ മർദ്ദനമേറ്റ് കുഴഞ്ഞു വീണ വിമൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശനിയാഴ്ച വിമൽ കുമാറിന്റെ വീടിന് സമീപം ഒരു ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയത്ത് ഇയാളുടെ മകനും സുഹൃത്തും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ സഹായിച്ചിരുന്നത്.  ഇവരെ ബൈക്കിൽ കയറ്റിവിടുകയും ചെയ്തു. ബൈക്കിൽ പോയ സംഘം പിന്നീട് തിരിച്ചുവരുകയും വിമൽ കുമാറിന്റെ മകനേയും സുഹൃത്തിനേയും മർദ്ദിക്കുകയുമായിരുന്നു.

ആക്രമണം തടയാനെത്തിയ വിമൽ കുമാറിനും മര്‍ദ്ദനമേറ്റു.മർദ്ദനത്തിനിടെ അടിയേറ്റ വിമൽ കുമാർ കുഴഞ്ഞു വീഴുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദ്ദനമെന്ന് മകൻ രോഹിൻ പറഞ്ഞു. വിമൽ കുമാറിൻ്റെ മരണവുമായി ബന്ധപ്പെട്ട രണ്ടു പ്രതികളേയും തിരിച്ചറിഞ്ഞു.

അലങ്ങാട് സ്വദേശികളായ നിധിനും തൗഫീക്കുമാണ് വിമൽ കുമാറിനെ മർദ്ദിച്ചത്. ഇരുവരും ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു.പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് നാട്ടുകാർ പറഞ്ഞു.  പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക നടപടികൾ സ്വീകരിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here