Anand Sharma : കോൺ​ഗ്രസിൽ വീണ്ടും പൊട്ടിത്തെറി ; ആനന്ദ് ശർമയും പുറത്തേക്ക്

കോൺ​ഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ഗുലാംനബിക്ക് പിന്നാലെ ആനന്ദ് ശർമയും സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചു.ഹിമാചൽപ്രദേശ് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് രാജിവെച്ചത്. തന്റെ ആത്മാഭിമാനം പണയപ്പെടുത്താനാകില്ലെന്ന് ആനന്ദ് ശർമ പ്രതികരിച്ചു. രാജി അറിയിച്ച് സോണിയാഗാന്ധിക്ക് കത്തയച്ചു.

കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചന നൽകി ശശി തരൂർ

കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചന നൽകി ശശി തരൂർ എംപി.ബിജെപിക്കും ആം ആദ്മിക്കും പുറമെ തനിക്ക് പോകാൻ മറ്റ് വഴികൾ ഉണ്ടെന്നും തരൂർ. പിണറായി വിജയൻ കരുത്തുറ്റ നേതാവാണെന്നും ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്. ബിജെപി, ആം ആദ്മി എന്നിവിടങ്ങളിൽ നിന്നല്ലാതെ നിരവധി പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്. ഇപ്പൊൾ കോൺഗ്രസിൽ തന്നെ തുടരാനാണ് തീരുമാനം. ബിജെപി രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

അതൃപ്തി രൂക്ഷമാകും വിധം നേതൃത്വത്തിൻ്റെ നിസ്സംഗത തുടർന്നാൽ കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചനയാണ് ശശി തരൂർ എംപി നൽകുന്നത്. G23 ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ ശശി തരൂരിൻ്റെ പുതിയ നിലപാട് പ്രസക്തമാകും.

പാർട്ടി പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സീറ്റ് തന്നാൽ മത്സരിക്കുമെന്നും എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രമം നടത്തിക്കൂടെ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നുണ്ടെന്നും ശശി തരൂർ വെളിപ്പെടുത്തി.

പിണറായി വിജയൻ കരുത്തുറ്റ നേതാവാണെന്നും അഭിമുഖത്തിനിടെ തരൂർ വ്യക്തമാക്കി. വിഷയങ്ങളിൽ ആശയ വ്യക്തതയുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ടെന്നും ശശി തരൂർ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News