Mammootty,Dulquer Salmaan:മമ്മൂട്ടി 115, ദുല്‍ഖര്‍ സല്‍മാന്‍ 112; കോടികള്‍ നേടി ‘ഭീഷ്മപര്‍വ’വും ‘കുറുപ്പും’

(Mammootty)മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘ഭീഷ്മപര്‍വ്വം’ 115 കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിന് പിന്നാലെ 112 കോടിയുമായി ദുല്‍ഖറിന്റെ(Dulquer Salmaan) മെഗാ ബ്ലോക്ക് ബസ്റ്റര്‍ ‘കുറുപ്പും’ ഇടം നേടിയിരിക്കുകയാണ്. കണക്കുകളില്‍ നിന്ന് രണ്ട് ചിത്രങ്ങളും ഏതാണ്ട് ഒരേ ട്രാക്കിലേക്ക് കടന്നിരിക്കുന്നു എന്ന് വ്യക്തമാണ്.

അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ തിയേറ്ററുകളില്‍ ബമ്പര്‍ ഹിറ്റായ സിനിമയായിരുന്നു ഭീഷ്മപര്‍വം. 100 ക്ലബില്‍ ഇടം നേടിയ ചിത്രം 115 കോടിയിലേക്ക് എത്താന്‍ അധികം സമയം വേണ്ടിവന്നില്ല. കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് ‘ഭീഷ്മപര്‍വം’ ആണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തി 2021-ല്‍ പുറത്തിറങ്ങിയ ‘കുറുപ്പ്’ മറ്റൊരു തരംഗമാണ് സൃഷ്ടിച്ചു. 112 കോടിയ്ക്കപ്പുറം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. ഒപ്പം ‘കുറുപ്പി’ന്റെ സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. മലയാള സിനിമയില്‍ വലിയ മുന്നേറ്റമാണ് മമ്മൂട്ടിയും ദുല്‍ഖറും രണ്ട് ബ്ലോക്ക് ബസ്റ്ററിലൂടെ സമ്മാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News