പച്ചക്കറി കടയില്‍ എത്തിച്ച മുളക് ചാക്കില്‍ ഉടുമ്പ്; പിന്നീട് സംഭവിച്ചത്

പച്ചക്കറി കടയില്‍ എത്തിച്ച മുളക് ചാക്കില്‍ ഉടുമ്പിനെ കണ്ടെത്തി. കൊല്ലം അഞ്ചല്‍ ചന്തയില്‍ അന്‍സാരിയുടെ പച്ചക്കറി കടയില്‍ എത്തിച്ച മുളക് കൊണ്ട് വന്ന ചാക്ക് കെട്ടിനുളളിലാണ് ഉടുമ്പിനെ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്തുനിന്നാണ് അന്‍സാരിയുടെ പച്ചക്കറി കടയില്‍ മുളക് എത്തിച്ചത്.

രാവിലെ വില്‍പ്പനയ്ക്കായി മുളക് പൊട്ടിച്ചപ്പോഴാണ് ചാക്കില്‍ നിന്നും ചാടി റോഡിലേയ്ക്ക് ഓടിയ ഉടുമ്പ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരിന്ന വാഹനത്തിന്റെ ടയറിന്റെ അടിയില്‍ കയറി ഇരുന്നത്. തുടര്‍ന്ന് ഉടുമ്പിനെ അന്‍സാരി പിടികൂടി സുരക്ഷിതമായി സൂക്ഷിക്കുകയും അഞ്ചലിലെ വനപാലകരെ അറിയിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ വനപാലകര്‍ ഉടുപ്പിനെ അന്‍സാരില്‍ നിന്നും ഏറ്റുവാങ്ങി. ആണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഉടുമ്പിന് ഒരു മാസത്തോളം പ്രായം വരുമെന്നും കുളത്തുപ്പുഴ കട്ടളപ്പാറയിലെ വനമേഖലയില്‍ ഉടുമ്പിനെ തുറന്നുവിട്ടതായും അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി എസ് സജു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News