TikTok:ടിക്ടോക്കിലെ മിന്നും താരത്തിന് ഒടുവില്‍ സ്വന്തം രാജ്യത്ത് പൗരത്വം കിട്ടി!

സോഷ്യല്‍ മീഡിയ രംഗത്തെ മിന്നും താരമായ ഖാബി ലെയിമിന് ഒടുവില്‍ ഇറ്റാലിയന്‍ പൗരത്വം ലഭിച്ചു. 148 ദശലക്ഷം ടിക്ടോക് ഫോളോവേഴ്സുള്ള ജനപ്രിയ ടിക് ടോക്കറായി അറിയപ്പെടുന്ന 22 കാരന് ഇറ്റലിയിലെ ടൂറിനപ്പുറത്തുള്ള മുനിസിപ്പാലിറ്റിയായ ചിവാസ്സോയിലാണ് പൗരത്വം ലഭിച്ചത്. ബുധനാഴ്ച ഖാബി ലെയിം പൗരത്വ സത്യപ്രതിജ്ഞ ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തകാലത്തായി പലയിടത്തും മീമുകളിലും ട്രോളുകളില്‍ കാണപ്പെടുന്ന ഖാബി ലെയിമിന്റത്. വളരെ സിംപിളായി ചെയ്യാവുന്ന കാര്യത്തില്‍ വന്‍ ബില്‍ഡപ്പ് കൊടുത്ത് ചെയ്യുന്ന സമയത്തെല്ലാം ഈ മുഖം ട്രോളായി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. സെനഗള്‍ വംശജനാണ് ശരിക്കും ലെയിം. വൈറലായവരെ ട്രോളി താരമായ ആളാണ് ഖാബി ലെയിം.

സെനഗലില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറി ആളാണ് ലെയിം. സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടി ഒരു അടിസ്ഥാനവും ഇല്ലാത്ത വീഡിയോ പിടിക്കുന്നവരാണ്, ഒരു പുച്ഛം തുളുമ്പുന്ന മുഖത്തോടെ, ഇത് നിസാരം എന്ന് പറഞ്ഞ് ട്രോളുന്ന ഖാബി ലെയിമിന്റെ സ്ഥിരം ‘വേട്ട മൃഗങ്ങള്‍’ എന്ന് പറയാം.

ചെരിപ്പ് എങ്ങനെ ഈസിയായി ഇടാം, കാറിന്റെ ഡോര്‍ എങ്ങനെ തുറക്കാം, പാല്‍പാക്കറ്റ് എങ്ങനെ മുറിക്കാം എന്നിങ്ങനെ കാണിച്ച് ആളെ പറ്റിക്കാനും വ്യൂ കൂട്ടാനും നടത്തുന്ന വീഡിയോകള്‍ എല്ലാം ചെറിയ വീഡിയോകളില്‍ കൂടി ഖാബി ട്രോളും. അതിനാല്‍ തന്നെ ഇത്തരത്തില്‍ ചെറിയ വിഷയങ്ങളെ സങ്കീര്‍ണ്ണമാക്കുന്നയിടത്തെല്ലാം ഖാബിയുടെ മുഖം ഒരു മീം ആയി അവതരിപ്പിക്കപ്പെടന്നുണ്ട്.

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ജന്മനാടായ സെനഗലില്‍ നിന്ന് ഇറ്റലിയിലേക്ക് താമസം മാറിയ ലാം, ഇറ്റാലിയന്‍ പൗരത്വ നിയമങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഇപ്പോള്‍ മാത്രമാണ് പൗരത്വം ലഭിച്ചത്.

ജൂണില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ടിക്ടോക് കണ്ടന്റ് ക്രിയേറ്ററായി ഇദ്ദേഹം മാറിയതിന് ശേഷവും. ഇദ്ദേഹം ഇറ്റാലിയന്‍ പൗരത്വത്തിന് പുറത്താണെന്ന വാര്‍ത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഇറ്റലിയുടെ ടിക് ടോക്ക് രാജാവിന്’ ഇറ്റാലിയന്‍ പൗരത്വം ഇല്ലെന്ന വാര്‍ത്ത വൈറലായതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ അപേക്ഷ പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News