പൈലറ്റുമാര്‍ ഉറങ്ങിപ്പോയി; വിമാനം പറന്നത് 37000 അടി ഉയരത്തില്‍|Social Media

വിമാനം പറത്തി കൊണ്ടിരുന്ന പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ വിമാനത്തിനു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. സുഡാനിലെ(Sudan) ഖാര്‍ത്തുമില്‍നിന്ന് ഇത്യോപ്യയിലെ ആഡിസ് അബാബയിലേക്ക് പറക്കുകയായിരുന്നു വിമാനത്തിന്റെ കാര്യമാണിത്. ഏവിയേഷന്‍ ഹെറള്‍ഡ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാര്‍ ( pilots) ഉറങ്ങിപ്പോയത്. ബോയിങ് 737-800 ഇടി-343 യിലെ രണ്ട് പൈലറ്റുമാരാണ് ഉറങ്ങിപ്പോയതെന്നാണ് ഏവിയേഷന്‍ ഹെറാല്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്.

വിമാനം ഓട്ടോ പൈലറ്റായിരുന്നതുകൊണ്ട് തന്നെ ഫ്ളൈറ്റ് മാനേജ്മെന്റ് കമ്പ്യൂട്ടര്‍ വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. എന്നാല്‍ നിര്‍ദേശിക്കപ്പെട്ട റണ്‍വേയില്‍ വിമാനം ഇറങ്ങാത്തതിനെ തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റുമാരായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.അതേസമയം, നിര്‍ദേശിക്കപ്പെട്ട റണ്‍വേ മറികടന്നതോടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് ഉച്ചത്തില്‍ അലാറം മുഴങ്ങിയതോടെയാണ് പൈലറ്റുമാര്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. എന്നാല്‍ വിമാനം ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റിലധികം വൈകിയിരുന്നു. തുടര്‍ന്ന് അടിയന്തിര സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം റണ്‍വേയില്‍ ഇറക്കുകയായിരുന്നു.

പിന്നീട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം അടുത്ത യാത്ര ആരംഭിച്ചത്. പൈലറ്റുമാര്‍ ക്ഷീണിതരായതാണ് ഉറങ്ങിപ്പോകാന്‍ കാരണമായതെന്ന് ഏവിയേഷന്‍ അനലിസ്റ്റ് അലക്‌സ് മച്ചറസ് ട്വീറ്ററില്‍ പറഞ്ഞു.ഇക്കഴിഞ്ഞ മെയ് മാസത്തിലും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് റോമിലേക്ക് സഞ്ചരിക്കുന്നതിനിടെ ഒരു വിമാനത്തിലെ പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്.
അതേസമയം, പൈലറ്റുമാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ വ്യോമയാന മേഖലയിലെ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്ന് പൈലറ്റ് അസോസിയേഷനുകള്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News