ADVERTISEMENT
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. ‘ ഞാനും പിന്നൊരു ഞാനും’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് വച്ച് നടന്നു.സംവിധായകന്‍ വിനയന്‍,, രാജസേനന്‍ സിദ്ദിഖ്, ജോസ് തോമസ്,സന്ധ്യ മോഹന്‍, തിരക്കഥാകൃത്ത് ഉദയ കൃഷ്ണ, നടന്‍ ഇന്ദ്രന്‍സ്, സംഗീത സംവിധായകന്‍ എം.ജയചന്ദന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
സംവിധായകന്‍ റാഫിയും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
തുളസീധര കൈമളായി രാജസേനന്‍ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വരനായി ഇന്ദ്രന്‍സ് എത്തുന്നു.
തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീര്‍ കരമനയും, അമ്മാവന്‍ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം എം ജയചന്ദ്രന്‍. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത് ഗാനരചന ഹരിനാരായണന്‍.
ഛായാഗ്രഹണം സാംലാല്‍ പി തോമസ്, എഡിറ്റര്‍ വി സാജന്‍,സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് പാര്‍വതി നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആര്‍ട്ട് മഹേഷ് ശ്രീധര്‍, കോസ്റ്റ്യൂം ഇന്ദ്രന്‍സ് ജയന്‍, കൊറിയോഗ്രാഫി ജയന്‍ ഭരതക്ഷേത്ര,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, സ്റ്റില്‍സ് കാഞ്ചന്‍ ടി ആര്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഐഡന്റ് ടൈറ്റില്‍ ലാബ്. ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടും.ഒക്ടോബര്‍ആദ്യ വാരം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.