Rakesh tikayat: രാകേഷ് ടിക്കായത്തിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു

കര്‍ഷക സംഘടനകളുടെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ ജന്തര്‍ മന്ദറിലേക്ക് എത്തിയ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസര്‍ക്കാരിന് എതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്ത് തിങ്കാളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്.

ഘാസിപ്പൂരില്‍ നിന്നാണ് ടികായത്തിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ മധുവിഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ അറസ്റ്റ് പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കും. അവസാന ശ്വാസം വരെയും പോരാട്ടം തുടരുമന്നും അദ്ദേഹം കുറിച്ചു.

രാകേഷ് ടികായത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. ഡല്‍ഹി പൊലീസിന്റേത് നിന്ദ്യമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News