‘മോഡി’ഫൈഡ്  ഇന്ത്യയിലെ നീതി സമവാക്യങ്ങൾ… ബിൽകിസിന്റെ നീതി എവിടെ??

ഓർമ്മകൾ മറവികളോടുള്ള സമരാഹ്വാനമാകുമ്പോൾ സമരസപ്പെടലുകളില്ലാതെ നമുക്ക് ചരിത്രത്തെ ഓർക്കാം

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വെട്ടിപ്പിടിക്കാൻ നടപ്പിലാക്കും മുൻപേ എഴുതി തയ്യാറാക്കിയ ഗുജറാത്ത്‌ 2002 എന്ന പൊള്ളിയടർന്ന ചരിത്ര നിർമിതിയെ ഓർക്കാം..

വംശഹത്യയുടെയും ആണത്ത അഹങ്കാരത്തിന്റെയും തീയിൽ  നിന്ന് ഭാഗ്യം കൊണ്ട് മരിക്കാതെ രക്ഷപ്പെടുകയും നിശ്ചയ ദാർട്യം കൊണ്ട് പോരാട്ടം നയിക്കുകയും ചെയ്ത ബിൽകിസ് ബാനുവെന്ന 21 കാരിയെ ഓർക്കാം… കാരണം അധികാരത്തിനായുള്ള അശ്വമേധയാഗങ്ങൾ അടിമപെട്ടവരുടെ മാത്രം കഥയല്ലല്ലോ.

2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സബര്‍മതി എക്‌സ്പ്രസിലെ എസ് 6 കോച്ചിലുണ്ടായ അഗ്നിബാധയില്‍ അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന 59 കര്‍സേവകര്‍ കൊല്ലപ്പെട്ടു.കോച്ചില്‍ എങ്ങനെ തീ പടര്‍ന്നു, കര്‍സേവകര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല.

ബിജെപി അതിന്റെ മോശം കാലഘട്ടത്തിലായിരുന്ന സമയം. ഗോദ്ര കലാപം  ഉണ്ടായപ്പോൾ നരേന്ദ്ര മോഡി അവിടെയെത്തി. മോദിയെ എതിരെറ്റത് കടുത്ത ജനാരോഷമായിരുന്നു. ഹിന്ദുക്കൾ മോദിക്കെതിരെ അഞ്ഞടുത്തു.’ അഞ്ച് ദിവസം കഴിയുമ്പോൾ ഇതേ ആളുകൾ എന്റെ ചിത്രം അവരുടെ വീട്ടിൽ വച്ച് പൂജിക്കുമെന്ന് പറഞ്ഞു മോദി മടങ്ങി.

അലറിയടുത്തവരെ കയ്യടിപ്പിച്ചുകൊണ്ട് ഹിന്ദുത്വ ദേശീയതയുടെ ചക്രവർത്തി സിംഹാസനം അയാൾ കരേറി. വെറും മൂന്നെ മൂന്ന് ദിവസം കൊണ്ട്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ യാഗ ഹയത്തിന് അയാൾ അവിടെ കടിഞ്ഞാൺ ഒരുക്കി

‘ഹിന്ദു ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ നിങ്ങള്‍ പൊലീസുകാര്‍ ഒരു വര്‍ഗീയലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍ തുല്യമായി ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും അറസ്റ്റ് ചെയ്യും. അതിവിടെ പറ്റില്ല. മൂന്നു ദിവസത്തേക്ക് ഇവിടെ ഹിന്ദുക്കളുടെ പ്രതികാരാഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്. ഇത് നിങ്ങളോട് പ്രത്യേകമായി ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്.”   അന്നത്തെ പോലീസുകാരോട് മോദി എന്ന മുഖ്യമന്ത്രിയുടെ സംഘപരിവാരുകാരന്റെ ആഹ്വനമായിരുന്നു ഇത്.
.
സംഘ പരിവാറിന്റെ കണ്ണിലെ കരടായ r ബി ശ്രീകുമാറിന്റെ ഗുജറാത്ത്‌ ഇരകൾക്ക് വേണ്ടി ഒരു പോരാട്ടം എന്ന പുസ്തകത്തിലെ വരികൾ കടമെടുത്തത്. കലാപം എങ്ങനെ ഉണ്ടായി എന്ന് ഇതിലുമെങ്ങനെ  വ്യക്തമാകാൻ?

ബലാത്സംഗം എങ്ങനെയാണ് ഒരു ശിക്ഷയാവുക? പ്രതികാരമാവുക?. സ്ത്രീകളുടെ രാജ്യമെന്ന് 75 തികഞ്ഞ ത്രിവർണ പതാകയ്ക്ക് കീഴിലിരുന്ന് ഉദ്ഘോഷിക്കുമ്പോൾ അതേ ദിവസം തന്നെ തന്റെ 20 വർഷത്തെ പോരാട്ടം വൃഥവിലായി പോകുമോ എന്ന വേദനയിൽ സ്ഥബ്ധയായ ഒരു അമ്മയെ എങ്ങനെ ആണ് ഒരു ജനാധിപത്യ ഇന്ത്യക്ക് കണ്ടില്ലെന്ന് നടിക്കാനാവുക..

അന്ന് ബിൽകിസിന് 21 വയസായിരുന്നു പ്രായം. കലാപകരികളിൽ നിന്ന് രക്ഷതേടി കുടുംബത്തോടൊപ്പം പലായനം ചെയ്യുകയായിരുന്നു ബിൽകിസ്. 14 പേരെ ബില്കിസിന്റെ കണ്മുൻപിൽ വച്ച് അവർ അതി ക്രൂരമായി കൊന്നുകളഞ്ഞു.. തന്റെ 3 വയസ് തികഞ്ഞ കുഞ്ഞിനെ തറയിലെറിഞ്ഞു കൊല്ലുന്നതിനു ബില്കിസിനു സാക്ഷ്യം വഹിക്കേണ്ടി വന്നു. പിന്നീട് 5 മാസം ഗർഭിണിയായ അവർക്ക് ഏറ്റു വാങ്ങേണ്ടി വന്നത് നിരന്തരമായ ക്രൂരമായ കൂട്ടാബലാത്സംഗങ്ങൾ. മരിച്ചു എന്ന് കരുതി വലിച്ചെറിയപ്പെട്ടു. പോരാടുവാൻ വേണ്ടി മാത്രം അവർ ഉയിർത്തെഴുന്നേറ്റു. അപമാനകരമായ ദിനങ്ങളെന്നോ വിശേഷിപ്പിക്കാവുന്ന ദിനങ്ങളായിരുന്നു 2002ലെ ഗുജറാത്ത് കലാപ ദിനങ്ങള്‍. മതന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ മതത്തിലെ ഭ്രാന്തന്‍ ചെന്നായ്ക്കള്‍ കടിച്ചുകീറിക്കൊന്ന ദിനങ്ങള്‍… ഗര്‍ഭസ്ഥ ശിശുവിനെ ശൂലം കൊണ്ട് പുറത്തെടുത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ചുചാമ്പലാക്കിയ ദിനങ്ങള്‍.. മുസ്‌ലീം സ്ത്രീകളെ മാറിമാറി ബലാത്സംഗം ചെയ്ത് ഹിന്ദുത്വ തീവ്രവാദികള്‍ തങ്ങളുടെ “ആണത്തം” കാട്ടിയ ദിനങ്ങള്‍…

ബലാത്സംഗം എങ്ങനെയാണ് ഒരു രാഷ്ട്രീയ ആയുധമാവുകയെന്ന് സംഘപരിവാർ 2002ൽ കാട്ടിത്തന്നു.. ബിൽകിസ് ഉയിർത്തെഴുന്നേറ്റത് കനത്ത നിയമപ്പോരാട്ടത്തിലേക്ക് ആയിരുന്നു.. ഭർത്താവ് യാകുബ് റസൂൽ ഖാൻ അവർക്കൊപ്പം നിന്നു..

ഇടതടവില്ലാത്ത, നിരവധി തിരിച്ചടികൾ സ്വാഭാവികമായും ഭരിക്കുന്ന വർഗീയ ശക്തികളാൽ  ഏറ്റു വാങ്ങേണ്ടി വന്നു… 11 പ്രതികൾക്ക് ശിക്ഷ വിധിക്കപ്പെട്ടു. താമസിക്കാൻ വീടും ബാനുവിന് സർക്കാർ ജോലിയുമെന്ന കോടതിവിധി ഉണ്ടായി.50 ലക്ഷം നഷ്ടപരിഹാരം നൽകാൻ 2019 ൽ ഗുജറാത്ത്‌ സർക്കാരിനോട് കോടതി ഉത്തരവിട്ടു..

തീവ്ര വംശ വെറിയും വർഗീയതയും ആണത്തത്തിന്റെ ഉന്മത്താഘോഷങ്ങളും കലാപത്തിന്റെ അരക്കില്ലത്തിൽ ഇന്ധനമാക്കിയ ആ 11 കൊടും കുറ്റവാളികളെ ആണ് സ്വാതന്ത്ര്യത്തിന്റെ അമൃത വാർഷികത്തിൽ ഗുജറാത്ത്‌ സർക്കാർ മോചിതരാക്കിയത്.

മനസാന്തരത്താലല്ല ഇവരെല്ലാം പുറത്ത് വരുന്നത് എന്നതാണ് ‘മോഡിഫൈഡ്’ ഇന്ത്യയുടെ യാഥാർഥ്യം. പുറത്ത് വന്നവർക്ക് പൂമാലയിട്ട് മധുരം നൽകി സ്വീകരിക്കുന്നത് കണ്ട് ഞെട്ടലൊന്നും തോന്നാത്തതാണ് ഇന്ത്യയുടെ പുതിയ ‘ആഭ്യന്തര മുഖം ‘.അവരിനിയും സംഘ പരിവാരത്തിന്റെ കുന്തമുനകളുമായി കാവി പുതച്ച് തെരുവുകളിൽ ഉണ്ടാകും..

പറഞ്ഞല്ലോ ചരിത്രം പ്ലാൻ ചെയ്യുന്നവർ ആണ് ഭരണത്തിൽ എന്ന്. ബിൽകിസ് ബാനുവിനെ അടക്കം നിയമപരമായി സഹായിച്ച ടീസ്റ്റ സേതാൽവാദ് അടക്കമുള്ളവർ പുറം ലോകം കാണാതെ അകത്തു കിടക്കുന്നത് ഇതിന്റെ ഭാഗം മാത്രം..

സമരസപ്പെടലുകൾ ഇല്ലാത്ത സമാരാഹ്വനം മാത്രമല്ല ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടം. അതൊരു കനത്ത രാഷ്ട്രീയ ഉത്തരവാദിത്വം കൂടിയാണ്.സ്വന്തം ജനതയോട് തന്നെ യുദ്ധ പ്രഖ്യാപനം നടത്തുന്ന അവർക്കു വേണ്ടി കൊലമുറികളും ,ഡിടെൻഷൻ  ക്യാമ്പുകളും സൃഷ്ടിക്കുന്ന വർഗീയ ഭരണകൂടത്തോടും ജനാധിപത്യ ധ്വംസകരോടും patriarchal സമൂഹത്തോടുമുള്ള ഉപദ്ധികളില്ലാത്ത പോരാട്ടം കൂടി ആണ്. ആണ്.അതിനാൽ.പക്ഷെകളില്ലാതെ ഇപ്പോൾ നിൽക്കേണ്ടത് ബില്കിസിനൊപ്പം തന്നെയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News