Viral video : ഗേറ്റ് തുറക്കാന്‍ വൈകി; സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ ശേഷം മര്‍ദ്ദിച്ച് യുവതി; വീഡിയോ

സെക്യൂരിറ്റി ( Security )  ജീവനക്കാരനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി പിടിയില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലെ ജയ്പീ ഗ്രൂപ്പ് സൊസൈറ്റിക്ക് മുന്നിലാണ് സംഭവം നടന്നത്.

സമ്പന്ന കുടുംബത്തില്‍ നിന്നുള്ള യുവതിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ മോശമായി പെരുമാറിയത്. യുവതി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് തുറക്കാന്‍ വൈകിയതാണ് പ്രകോപനത്തിന് കാരണം.

സെക്യൂരിറ്റി ജീവനക്കാരനെ വംശീയമായി അധിക്ഷേപിച്ച യുവതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോയിഡ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

യുവതി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും പിടിച്ചുവലിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്താണ് യുവതി അടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News