ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; 26കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി

നെടുമങ്ങാട് ഭര്‍ത്താവിന്റെ ആത്മഹത്യാവിവരം അറിഞ്ഞ് ഭാര്യ ജീവനൊടുക്കിയ നിലയില്‍. ഉഴമലയ്ക്കല്‍ സ്വദേശി രാജേഷും (38) ഭാര്യയുമാണ് മരിച്ചത്. ഭാര്യ അപര്‍ണ (26) ആസിഡ് കുടിച്ചാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അവരവരുടെ വീടുകളില്‍ ആയിരുന്നു. കഴിഞ്ഞദിവസം അപര്‍ണയുടെ വീട്ടിലെത്തി അപര്‍ണയോടും മകളോടും തന്റെ വീട്ടിലേക്ക് വരാന്‍ രാജേഷ് ആവശ്യപ്പെട്ടു. എന്നാല്‍ അപര്‍ണ കൂടെ പോയില്ല. തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയ രാജേഷിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് ഭര്‍ത്താവ് മരിച്ച കാര്യം അപര്‍ണ അറിയുന്നത്. തുടര്‍ന്ന് മനോവിഷമത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ അപര്‍ണയെ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ, ആരോഗ്യനില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇരുവര്‍ക്കും മൂന്നരവയസുള്ള മകളുണ്ട്.വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News