തൃശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

തൃശ്ശൂര്‍ തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീന്റെ മകള്‍ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് ഹഷിതയെയും മതാപിതാക്കളെയും ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ആഷിഫ് വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഹഷിത പിതാവ് നൂറുദ്ധീനും വെട്ടേറ്റിരുന്നു. ഹഷിത പ്രസവിച്ചിട്ട് 20 ദിവസമേ ആയിട്ടുള്ളൂ. കുട്ടിയെ കാണാനെത്തിയ ആസിഫ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരേയും വെട്ടുകയും തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

നൂറുദ്ദീന് തലയ്ക്കും ഹഷിതയ്ക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. ആക്രണത്തിന് ശേഷം ഒളിവില്‍ പോയ ആഷിഫിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News