Recipe:ഈസി ടേസ്റ്റി ഡക്ക് റോസ്റ്റ്, വളരെ എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കൂ!

താറാവു റോസ്റ്റ്

1. താറാവ് – ഒന്നേമുക്കാല്‍ കിലോ

2. ഇഞ്ചി – രണ്ടിഞ്ചു കഷണം

വെളുത്തുള്ളി – രണ്ട് അല്ലി

പച്ചമുളക് – 12

ചുവന്നുള്ളി – ഒരു പിടി

3. ഏലയ്ക്ക – നാല്

കറുവാപ്പട്ട – രണ്ടു കഷണം

ഗ്രാമ്പൂ – നാല്

പെരുംജീരകം – ഒരു െചറിയ സ്പൂണ്‍

കുരുമുളക് – ഒരു െചറിയ സ്പൂണ്‍

വറ്റല്‍മുളകു ചതച്ചത് – രണ്ടു ചെറിയ സ്പൂണ്‍

മീറ്റ് മസാല – ഒരു െചറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര െചറിയ സ്പൂണ്‍

മല്ലിപ്പൊടി – രണ്ടു െചറിയ സ്പൂണ്‍

4. ടുമാറ്റോ സോസ് – ഒരു വലിയ സ്പൂണ്‍

സോയാസോസ് – മുക്കാല്‍ വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

5. എണ്ണ – പാകത്തിന്

6. സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

7. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

8. കട്ടിത്തേങ്ങാപ്പാല്‍ – ഒരു കപ്പ്

9. ഉരുളക്കിഴങ്ങ് വറുത്തത്, ബദാം അരിഞ്ഞത് – അലങ്കരിക്കാന്‍

പാകം െചയ്യുന്ന വിധം

-താറാവു വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക.

-രണ്ടും മൂന്നും ചേരുവ വെവ്വേറെ അരച്ചു വയ്ക്കുക. രണ്ട് അരപ്പില്‍ നിന്നും കാല്‍ ഭാഗം വീതം അരപ്പെടുത്തു താറാവു കഷണങ്ങളില്‍ നന്നായി പുരട്ടിപ്പിടിപ്പിക്കണം.

-ഈ താറാവും നാലാമത്തെ ചേരുവയും കുക്കറിലാക്കി അല്‍പം വെള്ളം ചേര്‍ത്തു വേവിക്കുക.

-എണ്ണ ചൂടാക്കി സവാള ചേര്‍ത്തു നന്നായി വറുക്കുക. ഇതില്‍ നിന്നും ഒരു സവാള വറുത്തതു മാറ്റി വയ്ക്കുക. ബാക്കിയുള്ള സവാളയില്‍ കറിവേപ്പിലയും ചേര്‍ത്തു വഴറ്റിയ ശേഷം ബാക്കിയുള്ള അരപ്പു രണ്ടും ചേര്‍ത്തു നന്നായി വഴറ്റണം. ഇതിലേക്കു തക്കാളി പൊടിയായി അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.

-കുക്കര്‍ തുറന്ന്, കഷണങ്ങളും ഗ്രേവിയും വെവ്വേറെ മാറ്റിവയ്ക്കുക.

-ഇനി ഗ്രേവിയില്‍ തെളിഞ്ഞു വന്ന എണ്ണ ഊറ്റി മാറ്റി വച്ച ശേഷം ബാക്കിയുള്ള ഗ്രേവി വഴറ്റിയ കൂട്ടില്‍ ചേര്‍ത്തിളക്കി കുറുക്കി വാങ്ങുക.

-കറി കുറുകുന്ന സമയം കൊണ്ട് ഊറ്റി മാറ്റി വച്ചിരിക്കുന്ന എണ്ണ ചൂടാക്കി, അതില്‍ താറാവു കഷണങ്ങള്‍ ചേര്‍ത്തു വറുത്തെടുക്കണം.

-ഗ്രേവി നന്നായി കുറുകിയ ശേഷം തേങ്ങാപ്പാലും േചര്‍ത്തി ളക്കി മാറ്റി വച്ചിരിക്കുന്ന സവാള വറുത്തതില്‍ നിന്ന് അല്‍പം ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

-ഇതിലേക്കു വറുത്ത താറാവു കഷണങ്ങള്‍ േചര്‍ത്തിളക്കി ഗ്രേവി കുറുകുമ്പോള്‍ വാങ്ങി ബാക്കി സവാള വറുത്തതും ഒമ്പതാമത്തെ േചരുവയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News