ഞായറാഴ്ചയും പ്രവൃത്തിദിനം; മാതൃകയായി മന്ത്രിയും വകുപ്പ് തലവന്‍മാരും

അവധിദിനത്തില്‍ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഉത്തരവിട്ട വകുപ്പ് മന്ത്രിയും വകുപ്പ് തലവന്‍മാരും ഞായറാഴ്ച പ്രവൃത്തിദിനമാക്കി മാതൃകയായി. തദ്ദേശ സ്വയംഭരണ വകുപ്പിലെ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഞായറാഴ്ച ചേര്‍ന്നു.

മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, പ്ലാനിംഗ് ബോര്‍ഡംഗം ഡോ.ജിജു.പി.അലക്‌സ്, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, വകുപ്പിലെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് തലവന്മാര്‍, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 10:15ന് ആരംഭിച്ച യോഗം ഉച്ചയ്ക്ക് 1:30നാണ് അവസാനിച്ചത്. യോഗം വിവിധ വിഷയങ്ങളിലായി 83 അജണ്ടകള്‍ പരിഗണിച്ച് തീരുമാനമെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News