Alia Bhatt:ആദ്യ ചിത്രത്തിന്റെ പ്രതിഫലം 15 ലക്ഷം രൂപ; ഇന്ന് ആലിയ ഭട്ടിന്റെ പ്രതിഫലം എത്രയെന്ന് അറിയാമോ?

ഇന്ന് ബോളിവുഡില്‍ (Bollywood)ഏറ്റവും താരമൂല്യമുള്ള നടിയാണ് ആലിയ ഭട്ട് (Alia Bhatt). തിയേറ്ററില്‍ നായകന്റെ പിന്‍ബലമില്ലാതെ ഒരു സിനിമ തനിച്ച് സൂപ്പര്‍ഹിറ്റാക്കാന്‍ ശേഷിയുള്ള നായികയാണ് ആലിയ ഭട്ട്. കൊവിഡിന് ശേഷമിറങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ നേടിയത് ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ഗംഗുഭായ് ആയിരുന്നു.

ആഗോള തലത്തില്‍ 209 കോടിക്ക് മുകളിലാണ് ഗംഗുഭായ് നേടിയത്. കൂടാതെ ചിത്രത്തിലെ ആലിയ ഭട്ടിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു.
സംവിധായകന്‍ മഹേഷ് ഭട്ടിന്റേയും നടി സോണി റസ്ദാന്റേയും ഇളയ മകളായ ആലിയ ഭട്ട് 2012 ലാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പത്തൊമ്പത് വയസ്സായിരുന്നു ആലിയയുടെ പ്രായം.പത്ത് വര്‍ഷത്തിനുള്ളിലാണ് ആലിയ ഇന്ന് കാണുന്ന ഉയരങ്ങള്‍ കീഴടക്കിയത്. 2022 ആലിയയ്ക്ക് വിജയങ്ങളുടെ വര്‍ഷമാണ്. റണ്‍ബീര്‍ കപൂറുമായുള്ള വിവാഹവും പിന്നാലെ അമ്മയാകുന്നുവെന്ന സന്തോഷവാര്‍ത്തയുമെല്ലാം ഈ വര്‍ഷം ആരാധകര്‍ കേട്ടു.

പത്ത് വര്‍ഷത്തിനുള്ളിലാണ് ആലിയ ഇന്ന് കാണുന്ന ഉയരങ്ങള്‍ കീഴടക്കിയത്. 2022 ആലിയയ്ക്ക് വിജയങ്ങളുടെ വര്‍ഷമാണ്. റണ്‍ബീര്‍ കപൂറുമായുള്ള വിവാഹവും പിന്നാലെ അമ്മയാകുന്നുവെന്ന സന്തോഷവാര്‍ത്തയുമെല്ലാം ഈ വര്‍ഷം ആരാധകര്‍ കേട്ടു.ആദ്യ സിനിമയായ സ്റ്റുഡന്റ് ഓഫ് ദി ഇയറില്‍ ആലിയയ്ക്ക് ലഭിച്ച പ്രതിഫലം എത്രയാണെന്ന് അറിയാമോ? പതിനഞ്ച് ലക്ഷം രൂപ. പത്ത് വര്‍ഷത്തിനിപ്പുറം ഇന്ന് ഒരു ചിത്രത്തിന് ആലിയ വാങ്ങുന്നത് പത്ത് കോടിക്ക് മുകളിലാണ്.

ഒരു അഭിമുഖത്തിലാണ് ആലിയ തന്റെ ആദ്യ പ്രതിഫല തുകയും അത് എന്ത് ചെയ്‌തെന്നും വെളിപ്പെടുത്തിയത്. പതിനഞ്ച് ലക്ഷമായിരുന്നു പ്രതിഫലം. പണം മുഴുവന്‍ അമ്മ സോണി റസ്ദാനെ ഏല്‍പ്പിച്ചു. തന്റെ പ്രതിഫലം അമ്മ കൈകാര്യം ചെയ്താല്‍ മതിയെന്നായിരുന്നു ആലിയ പറഞ്ഞത്.ഇന്നും തന്റെ പണം കൈകാര്യം ചെയ്യുന്നത് അമ്മയാണെന്നും അഭിമുഖത്തില്‍ ആലിയ വെളിപ്പെടുത്തി. 15 കോടിയാണ് ആലിയയുടെ ഇന്നത്തെ പ്രതിഫലം.ഭര്‍ത്താവ് റണ്‍ബീര്‍ കപൂറിനൊപ്പമുള്ള ബ്രഹ്മാസത്രയാണ് ആലിയയുടെ ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രം. ഇതിനിടയില്‍ നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്‌സ് എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News