മകള്‍ ഡോക്ടര്‍ തല്ലുന്ന വീഡിയോ വൈറലായി; പരസ്യമായി മാപ്പു പറഞ്ഞ് മിസോറാം മുഖ്യമന്ത്രി

മിസോറാം മുഖ്യമന്ത്രി സോറം തങ്കയുടെ മകള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ തല്ലി. ഇതിന്റെ വീഡിയോ പുറത്തായതോടെ പ്രതിഷേധം ശക്തമായി. ഒടുവില്‍ മുഖ്യമന്ത്രി മാപ്പ് പറഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യാത്ത രോഗികളെ ഡോക്ടര്‍ പരിശോധിക്കാറില്ല. എന്നാല്‍ ബുക്ക് ചെയ്യാതെ വന്ന മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ ബഹളം വെക്കുകയായിരുന്നു. ഇതിനിടെയാണ് അവര്‍ ക്ലിനിക്കില്‍ കയറി ഡോക്ടറെ തല്ലിയത്. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ ക്ലിനിക്കിലാണ് സഭവം.

ബുധനാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെയാണ് പുറത്തായത്. ക്ലിനിക്കില്‍ ചികില്‍സയ്ക്ക് വരുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നാണ് ഡോക്ടറുടെ നിബന്ധന. ഇത് പാലിക്കാന്‍ മിലാരി തയ്യാറായില്ല. ബുക്ക് ചെയ്തു വന്നാല്‍ മാത്രമേ ചികില്‍സിക്കുകയുള്ളൂ എന്ന് ഡോക്ടര്‍ അറിയിച്ചു. ഇതാണ് കൈയ്യേറ്റത്തിന് കാരണമായത്. ഡോക്ടറുടെ മുഖത്ത് മിലാരി അടിക്കുന്ന വീഡിയോ ആണ് വൈറലായത്. അവിടെയുണ്ടായിരുന്നവര്‍ മിലാരിയെ പിടിച്ചുമാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here