ദില്ലി മദ്യ നയ അഴിമതി കേസ്; എട്ട് പ്രതികള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

ദില്ലി മദ്യ നയ അഴിമതി കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മനീഷ് സിസോദിയക്ക് എതിരെ നിലവില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ല.

എഫ്ഐആറില്‍ ആകെ 9 സ്വകാര്യ വ്യക്തികളുടെ പേരാണുള്ളത്. പെര്‍നോഡ് റിക്കാര്‍ഡിന്റെ മുന്‍ വൈസ് പ്രസിഡന്റ് മനോജ് റായി ഒഴികെ എല്ലാ സ്വകാര്യ വ്യക്തികള്‍ക്കും എതിരെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍. എന്നാല്‍ തനിക്കെതിരെ സിബിഐ ലുക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയെന്ന് ആരോപിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത് എത്തിയിരുന്നു. രാജ്യം തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും മൂലം പൊറുതിമുട്ടുമ്പോള്‍ അതിന് പരിഹാരം കാണാതെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel