നാരങ്ങയുടെ പാര്‍ശ്വഫലങ്ങള്‍ ഇതൊക്കെയാണ്….

നമ്മുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നാരങ്ങയ്ക്ക് ആകും. പല രോഗങ്ങള്‍ തടയാനും അവയ്ക്കാകും.എന്നാല്‍ നാരങ്ങയ്ക്കും ചില ദോഷവശങ്ങളുണ്ട്. വിശ്വസിക്കാന്‍ പ്രയാസമുണ്ട് അല്ലേ? എങ്കില്‍ അതാണ് സത്യം. നാരങ്ങയുടെ പാര്‍ശ്വഫലങ്ങള്‍ ഇതൊക്കെയാണ്….

31 Types Of Lemons And What Makes Them Unique

പല്ലിന്റെ ഇനാമല്‍ നശിപ്പിക്കുന്നു
ഗവേഷകര്‍ പറയുന്നത് നാരങ്ങാജ്യൂസ് കുടിക്കുന്നത് പല്ലിനെ നശിപ്പിക്കും എന്നാണ്.നാരങ്ങാവെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെ .എന്നാല്‍ ഇത് അധികമായാല്‍ ദോഷം ഉണ്ടാക്കും.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ ആന്‍ഡ് ക്രനിയോഫേഷ്യല്‍ റിസേര്‍ച് നടത്തിയ പഠനം അനുസരിച്ചു ഭക്ഷണത്തില്‍ ധാരാളം നാരങ്ങാനീര് ഉള്‍പ്പെടുത്തിയാല്‍ അത് പല്ലിനെ ദോഷമായി ബാധിക്കുമെന്ന് പറയുന്നു.നാരങ്ങായില്‍ ആസിഡ് അടങ്ങിയിരിക്കുന്നു.ഇത് അമിതമായാല്‍ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.

മറ്റൊരു ബ്രസീലിയന്‍ പഠനവും ഇത് ശരി വയ്ക്കുന്നു.സോഫ്റ്റ് ഡ്രിങ്കുകള്‍ ഉണ്ടാക്കുന്ന അതെ രീതിയില്‍ നാരങ്ങാനീരും പല്ലിനു ദോഷം ചെയ്യും.രണ്ടും ഒരു പോലെ ആസിഡ് അടങ്ങിയതാണ്. പക്ഷെ നിങ്ങള്‍ക്ക് എന്നും രാവിലെ നാരങ്ങാനീര് കുടിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ട.ഇത് കുടിച്ചതിനു ശേഷം പല്ല് ബ്രെഷ് ചെയ്തു കുലുക്കി കഴുകിയാല്‍ മതി.ഇങ്ങനെ ദിവസം രണ്ടു പ്രാവശ്യം ചെയ്യാവുന്നതാണ്.

വായ്പ്പുണ്ണ് വഷളാക്കുന്നു
വായ്ക്കുള്ളില്‍ ചെറിയ പുണ്ണുകള്‍ വേദനാജനകമാണ്.ഇതില്‍ നാരങ്ങാ ചേരുമ്പോള്‍ കൂടുതല്‍ വഷളാകുന്നു. നാരങ്ങായിലെ സിട്രിക് ആസിഡ് വ്രണത്തെ കൂടുതല്‍ വഷളാക്കുന്നു.അതിനാല്‍ വായ്പ്പുണ്ണ് ഉള്ളപ്പോള്‍ നാരങ്ങാ ഉപയോഗിക്കാതിരിക്കുക.അത് പൂര്‍ണ്ണമായും ഭേദമാകും വരെ കാത്തിരിക്കുക

നെഞ്ചെരിച്ചിലും അള്‍സറും കൂട്ടും
ഗവേഷകര്‍ പറയുന്നത് വയറിലെ പ്രോട്ടീനിനെ വിഘടിപ്പിക്കുന്ന എന്‍സൈം ആയ പെപ്‌സിനെ നാരങ്ങാ ആക്ടിവേറ്റ് ചെയ്യുന്നു .വയറിലെ ദഹനരസങ്ങള്‍ അന്നനാളത്തിലെയും തൊണ്ടയിലെയും നിഷ്‌ക്രീയമായ പെപ്‌സിന്‍ മോളിക്യൂളുകളെ സജീവമാക്കുമ്പോള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നു. ചില പഠനങ്ങള്‍ പറയുന്നത് നാരങ്ങയ്ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും കഴിയുമെന്നാണ്.ഭൂരിഭാഗവും പറയുന്നത് നാരങ്ങാ നെഞ്ചെരിച്ചില്‍ ഉണ്ടാക്കും എന്ന് തന്നെയാണ് .ഇതിന് അന്നനാളത്തിലെ താഴെയുള്ള പേശികളുടെ സങ്കോചം കുറയ്ക്കാന്‍ കഴിയും.

നാരങ്ങാനീര് പെപ്റ്റിക് അള്‍സറിനെ വഷളാക്കുന്നു.കൂടുതലായുള്ള അസിഡിക്കും ദഹനരസങ്ങളുമാണ് അള്‍സര്‍ ഉണ്ടാക്കുന്നത്.നാരങ്ങാജ്യൂസ് ഇത് കൂട്ടും.ചില വിദഗ്ദ്ധര്‍ പറയുന്നത് നാരങ്ങാനീര് ഗ്യാസ് ,അസിഡിറ്റി ലക്ഷണങ്ങള്‍ കൂട്ടും എന്നാണ്.അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നാരങ്ങാനീര് ഒഴിവാക്കുക

ഛര്‍ദ്ദിയും ഓക്കാനവും ഉണ്ടാക്കാം
നാരങ്ങായില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.പോഷകങ്ങള്‍ അമിതമായാല്‍ അത് ഓക്കാനം ഉണ്ടാക്കും.നാരങ്ങാനീര് അമിതമായാല്‍ (2 നാരങ്ങയോ 3 കപ്പ് നാരങ്ങാനീരിലോ അധികമായാല്‍ )അത് വിറ്റാമിന്‍ സി യുടെ അളവ് കൂട്ടും.ഇത് വളരെ പ്രശനമുള്ളത് അല്ല.കാരണം അമിതമായ വിറ്റാമിന്‍ സി ശരീരം പുറംതള്ളും.അപ്പോള്‍ ഛര്‍ദ്ദില്‍ ഉണ്ടാകും. ചിലപ്പോള്‍ ,വിഷവിമുക്തമാക്കുന്ന നാരങ്ങാനീര് ഛര്‍ദ്ദിക്കും ഓക്കാനത്തിനും കാരണമാകും

മൂത്രാശങ്ക ഉണ്ടാക്കും
നാരങ്ങാനീര് പ്രത്യേകിച്ച് ചൂടുവെള്ളത്തില്‍ കുടിക്കുന്നത് ഡൈയൂറേറ്റിക് ആയി പ്രവര്‍ത്തിക്കുന്നു.ഇത് മൂത്രത്തിന്റെ അളവ് കൂട്ടുകയും നിര്‍ജ്ജലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു.ജ്യൂസിലെ നാരങ്ങാ നിങ്ങളുടെ ശരീരത്തിലെ ജലത്തെ കൂടി വലിച്ചെടുക്കുന്നു.അപ്പോള്‍ അധികമുള്ള ഇലെക്ട്രോലൈറ്റും സോഡിയവും പുറത്തു പോകുന്നു.അങ്ങനെ നിര്ജ്ജലിനീകരണം ഉണ്ടാക്കും.

നാരങ്ങാനീര് അമിതമായി ഉപയോഗിക്കുമ്പോള്‍ പൊട്ടാസ്യത്തിന്റെ കുറവുണ്ടാക്കുന്നു.ആസിഡ് അടങ്ങിയ പഴമായ നാരങ്ങ ബ്ലാഡറിനെ അലോസരപ്പെടുത്തുന്നു.അങ്ങനെ മൂത്രശങ്ക കൂടുന്നു.ഇത്തരം പ്രശനങ്ങള്‍ ഉള്ളവര്‍ നാരങ്ങാനീരും ആസിഡ് അടങ്ങിയ പഴങ്ങളും ഒഴിവാക്കുക.ഒരാഴ്ച നോക്കിയാ ശേഷം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക.

രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടാന്‍ കാരണമാകുന്നു
വിറ്റാമിന്‍ സി ശരീരത്തില്‍ ഇരുമ്പിന്റെ ആഗീരണം കൂട്ടുന്നു.അധികമായാല്‍ അത് രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂട്ടും.ഇത് ശരീരത്തിന് ദോഷകരമാണ്. രക്തത്തിലെ അമിത ഇരുമ്പ് ആന്തരിക അവയവങ്ങളെ ദോഷകരമായി ബാധിക്കും.

മൈഗ്രയിന്‍ വഷളാക്കുന്നു
ഇതിലെ ഗവേഷണങ്ങള്‍ കുറവാണെങ്കിലും ചില വിദഗ്ദ്ധര്‍ പറയുന്നത് സിട്രസ് മൈഗ്രെയിന്‍ കൂട്ടുമെന്നാണ്.ഡാല്‍വരെ ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിക്കുന്ന മൈഗ്രെയിന്‍ ഭക്ഷണ ക്രമീകരണത്തില്‍ നാരങ്ങയെ ഒഴിവാക്കിയിട്ടുണ്ട്.

സൂര്യാഘാതം ഉണ്ടാക്കുന്നു
നാരങ്ങാനീരും സൂര്യപ്രകാശവും കൂടിച്ചേരുമ്പോള്‍ ചര്‍മ്മത്തില്‍ കറുത്ത പാടുകളും കരുവാളിപ്പും ഉണ്ടാക്കും.ഫയ്റ്റോഫോട്ടോഡര്‍മാറ്റിറ്റിസ് എന്നാണ് ഇതിനെ പറയുന്നത്.സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഇത് കൂടുന്നു.നാരങ്ങയിലെ രാസവസ്തുവായ സൊരാളെന്‍സ് ആണ് ഇതിന്റെ കാരണക്കാരന്‍.ഇത് സൂര്യപ്രകാശവുമായി ചേര്‍ന്ന് പൊള്ളല്‍ ഉണ്ടാക്കുന്നു.

ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് നാരങ്ങയോ മറ്റു സിട്രസ് പഴങ്ങളോ ഉപയോഗിക്കുമ്പോള്‍ ഒരു തരം സ്‌കിന്‍ ക്യാന്‍സറായ മെലനോമ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് എന്നാണ്

നാരങ്ങയും മരുന്നുകളും തമ്മില്‍ എന്തെങ്കിലും ഇടപെടലുകള്‍ ഉണ്ടോ?
നമ്മള്‍ നാരങ്ങയുടെ പാര്‍ശ്വഫലങ്ങള്‍ വായിച്ചു കഴിഞ്ഞു.നാരങ്ങ മരുന്നുകളുമായി എങ്ങനെ പ്രതികരിക്കും എന്ന് നോക്കാം

നാരങ്ങാ അധികം മരുന്നുകളുമായി ഇടപെടില്ല എങ്കിലും ചില പഠനങ്ങള്‍ പറയുന്നത് കാല്‍സ്യം ആന്റ്റഗോണിസിസ് എന്ന പ്രശ്നം ഉണ്ടാക്കും എന്നാണ്.അതായത് കാല്‍സ്യത്തിന്റെ ചലനത്തെ ബാധിക്കുന്നു.ഇത് ഹൈപ്പര്‍ടെന്‍ഷന്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതാണ് മറ്റൊരു ജപ്പാന്‍ പഠനം പറയുന്നത് രോഗികള്‍ നാരങ്ങയുടെ ഉപയോഗം കുറയ്ക്കണം എന്നാണ്.ചില മരുന്നുകള്‍ സിട്രസ് ജ്യൂസുമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News