A A Rahim: സമനിലവിട്ട പെരുമാറ്റമാണ് ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നത്: എ എ റഹീം എംപി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എംപി എ എ റഹീം. ഗവര്‍ണര്‍ ഇങ്ങനെയാകരുതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീമിന്റെ പ്രതികരണം

ഫേസ്ബുക്ക് പോസ്‌ററ്

ഇങ്ങനെയാകരുത് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സിലറെ ക്രിമിനലെന്നു അധിക്ഷേപിച്ചത് അത്യധികം അപലപനീയമാണ്.
സമനിലവിട്ട പെരുമാറ്റമാണ് ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നത്.സമചിത്തതയോടെ ചിന്തിക്കുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകില്ല.ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ നിര്‍വഹിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം നിര്‍വഹിക്കേണ്ടത് .

നിയമാനുസൃതവും ഭരണഘടനാപരവുമായ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് എല്ലായ്‌പ്പോഴും ബാധ്യതയുണ്ട്.വിയോചിപ്പ് പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ തന്നെ നല്ല വാക്കുകളും പ്രയോഗങ്ങളും തേടണം. നിലവാരമില്ലാത്ത പ്രതികരണങ്ങള്‍ ഉയര്‍ന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ശ്രീ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
തികഞ്ഞ ആക്കാദമിഷ്യനും പ്രമുഖ ചരിത്രകാരില്‍ ഒരാളുമാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സിലര്‍ ശ്രീ ഗോപിനാഥ് രവീന്ദ്രന്‍.അദ്ദേഹത്തെ മാത്രമല്ല ,ചരിത്ര കോണ്‍ഗ്രസ്സില്‍ ഗവര്‍ണറുടെ രാഷ്ട്രീയ പ്രേരിതവും ചരിത്ര വിരുദ്ധവുമായ പരാമര്‍ശങ്ങളെ പരസ്യമായി ചോദ്യംചെയ്ത,ലോകം ആരാധിക്കുന്ന ചരിത്രകാരന്‍
ശ്രീ ഇര്‍ഫാന്‍ഹബീബിനെപോലും ഇപ്പോഴും ഗവര്‍ണര്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്.ഇതെല്ലാം ഗവര്‍ണര്‍ പദവിയെ കളങ്കപ്പെടുത്തുന്നതാണ്.

സര്‍വകലാശാലകളെ ചൊല്പടിയില്‍ നിര്‍ത്താനും,കാവിവല്‍ക്കരിക്കാനും,കേന്ദ്രസര്‍ക്കാരും ആര്‍എസ്എസും വലിയ ശ്രമമാണ് നടത്തുന്നത്.സംഘപരിവാര്‍ പദ്ധതി കേരളത്തിലും നടപ്പിലാക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടാകും.സര്‍വകലാശാലകളിലെ ഗവര്‍ണറുടെ നിയമവിരുദ്ധമായ ഇടപെടലുകള്‍ ഈ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News