അണ്ടര്‍ – 20 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണ്ണ തിളക്കത്തിന്റെ നിറവില്‍ ആന്റിം പംഗലിന് അഭിനന്ദന പ്രവാഹം

അണ്ടര്‍ – 20 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ഹരിയാനക്കാരി ആന്റിം പംഗല്‍. ബള്‍ഗേറിയ ആതിഥ്യമരുളിയ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ ആന്റിമിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

2004 ഓഗസ്റ്റില്‍ ഹിസാര്‍ ജില്ലയിലെ ഭഗാന ഗ്രാമത്തിലായിരുന്നു ആന്റിമിന്റെ ജനനം. ആദ്യ മൂന്ന് മക്കളും പെണ്‍ മക്കളായതിനാല്‍ ഇനി ഒരു പെണ്‍കുട്ടിയും ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയോടെയാണ് രാംനിവാസ് – കൃഷ്ണകുമാരി ദമ്പതികള്‍ മകള്‍ക്ക് അവസാനം എന്നര്‍ത്ഥം വരുന്ന ആന്റിം എന്ന പേരിട്ടത്. എന്നാല്‍ ആ മകള്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിലൂടെ തന്റെ മാതാപിതാക്കള്‍ക്കും രാജ്യത്തിനും അഭിമാനമായി മാറിയിരിക്കുന്നു.

വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ കസാക്കിസ്ഥാന്റെ അല്‍റ്റിന്‍ ഷഗയേവയെ 8-0ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ആന്റിം പംഗല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്.കഴിഞ്ഞ വര്‍ഷം ഗുസ്തി ലോക കാഡറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ആന്റിം ഇക്കഴിഞ്ഞ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. വികാസ് സിഹാഗാണ് ആന്റിം പംഗലിന്റെ പരിശീലകന്‍. ആന്റിമിന്റെ സ്വപ്ന തുല്യമായ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് ഹരിയാനയിലെ ബഗാന ഗ്രാമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News