ബുണ്ടസ് ലീഗയില്‍ മിന്നും പ്രകടനവുമായി മുസിയാല

ജമാല്‍ മുസിയാല എന്ന 19 കാരന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍മ്യൂണിക്കിന്റെ തുറുപ്പ് ചീട്ടാണ്. മിന്നും പ്രകടനമാണ് സീസണില്‍ മുസിയാല പുറത്തെടുക്കുന്നത്.

ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടിലാണ് ജമാല്‍ മുസിയാല ജനിച്ചത്. അച്ഛന്‍ ബ്രിട്ടീഷ് നൈജീരിയന്‍, അമ്മ ജര്‍മന്‍കാരി. ജമാല്‍ മുസിയാലയുടെ ഏഴാം വയസില്‍ എല്ലാവരും കൂടി ജര്‍മനി വിട്ട് ഇംഗ്ലണ്ടിലേക്ക് താമസം മാറി. ചെറുപ്പം മുതല്‍ ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്തിരുന്ന മുസിയാല ഇംഗ്ലണ്ടിന്റെ യൂത്ത് ടീമില്‍ അംഗമായി. ചെല്‍സി അക്കാദമിയില്‍ ഫുട്‌ബോള്‍ പഠനവും.അങ്ങനെയിരിക്കെയാണ് എല്ലാവരും തിരികെ ജര്‍മനിയിലേക്ക് വരാന്‍ തീരുമാനിച്ചത്. 2019 ജൂലെയില്‍ 16-ാം വയസില്‍ ജര്‍മനിയില്‍ തിരിച്ചെത്തി.നാട്ടിലേക്കുള്ള തിരിച്ചുവരവില്‍ മുസിയാല സൂപ്പര്‍ക്ലബായ ബയേണ്‍ മ്യൂണിക്കില്‍ ഇടംപിടിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ ബയേണ്‍ താരമെന്ന റെക്കോര്‍ഡും മുസിയാല പേരിലാക്കി. പിന്നാലെ ജര്‍മന്‍ ദേശീയ ടീമിലേക്കും വിളിയെത്തി. പുത്തന്‍ സീസണില്‍ കൂടുതല്‍ കിരീട നേട്ടം ലക്ഷ്യമിടുന്ന ബയേണ്‍ മ്യൂണിക്കിന് മുസിയാലയുടെ മിന്നും ഫോം ഒട്ടൊന്നുമല്ല ആത്മവിശ്വാസം പകരുന്നത്. അപാരമായ ഡ്രിബ്ലിംഗും വേഗതയുമാണ് ഈ മിഡ് ഫീല്‍ഡറുടെ പ്ലസ് പോയിന്റ്. ഏതായാലും അലയന്‍സ് അരീനയില്‍ ആരാധകരുടെ ഹീറോയാണ് ഇപ്പോള്‍ ജമാല്‍ മുസിയാല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here