രാഷ്ട്രീയ മുന്‍വിധികളോടെ പെരുമാറരുത്; ഗവര്‍ണര്‍ക്ക് എതിരെ കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ഗവര്‍ണറുടെ നടപടി അതിരുവിട്ടതും അപലപനീയവുമാണെന്ന് സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയ മുന്‍വിധികളോടെ പെരുമാറരുത്. സര്‍വകലാശാല നിയമങ്ങള്‍ ഗവര്‍ണര്‍ പൂര്‍ണമായി മനസ്സിലാക്കിയില്ല. ഇതിന്റെ തുടര്‍ച്ചയാണ് വിസിയ്ക്ക് എതിരായ വ്യക്തിപരമായ അധിക്ഷേപം. വിസിയ്ക്ക് എതിരായ പരാമര്‍ശം ഭരണഘടനാപദവി വഹിക്കുന്നയാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു.

കണ്ണൂർ വിസിയെ ക്രിമിനലെന്ന്‌ ആക്ഷേപിച്ച്‌ ഗവർണർ

കണ്ണൂർ സർവകലാശാല വിസിയെ ആക്ഷേപിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ(Governor ). ക്രിമിനൽ എന്ന്‌ ആക്ഷേപിച്ചാണ്‌ ഗവർണർ വിസിയെ ആക്ഷേപിച്ചത്‌.

ചരിത്ര കോൺഗ്രസിനെത്തിയ തന്നെ കായികമായി നേരിടാൻ ശ്രമമുണ്ടായെന്നാണ്‌ ഗവർണറുടെ ആരോപണം. ഇതിന്‌ വിസി ഒത്താശ ചെയ്‌തെന്നും ഗവർണർ പറഞ്ഞു.

മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചുവെന്നും പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ നടപടികള്‍ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണർ അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News