ഗവര്‍ണര്‍ക്ക് കാര്യവാഹിന്റെ അധികജോലി: ഡിവൈഎഫ്ഐ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് ഡിവൈഎഫ്ഐ. കണ്ണൂര്‍ സര്‍വകലാശാലയുടെ സുതാര്യമായ സ്വയം ഭരണത്തെയും സിന്‍ഡിക്കേറ്റിനെയും വെല്ലുവിളിച്ച് ഗവര്‍ണര്‍ ഏകാധിപത്യ സ്വഭാവം കാണിക്കുകയാണ് കണ്ണൂര്‍ വിസി ക്രിമിനല്‍ ആണെന്നാണ് ഏറ്റവുമൊടുവില്‍ ഗവര്‍ണറുടെ നടത്തിയ പരാമര്‍ശം. മറ്റ് കേന്ദ്ര സര്‍വകലാശാലകളില്‍ ബിജെപി സംഘപരിവാര്‍ അജണ്ട നടപ്പാക്കുംപോലെ കേരളത്തില്‍ ഇടപെട്ട് പ്രശ്‌നങ്ങളുണ്ടാക്കി ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കാനാണ് ശ്രമം.

അക്കാദമിക് ബിരുദങ്ങള്‍ നേടി വര്‍ഷങ്ങളോളം അധ്യാപകനായിരുന്ന സെര്‍ച്ച് കമ്മിറ്റി തിരഞ്ഞെടുത്തയാളാണ് കണ്ണൂര്‍ വിസി. ജീവിതത്തിലുടനീളം പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച കരിയര്‍ രാഷ്ട്രീയക്കാരനായി ബിജെപി പാളയത്തിലെത്തിയ ഗവര്‍ണര്‍ അവരുടെ അജണ്ടകള്‍ നടത്തിക്കൊടുക്കാന്‍ പരിശ്രമിക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകളെ ആര്‍എസ്എസ് നിയന്ത്രണത്തിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഗവര്‍ണറുടെ നീക്കങ്ങള്‍. കേരളത്തിലെ ജനാധിപത്യ സര്‍ക്കാരിനേയും കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ സര്‍വകലാശാലകളെയും തകര്‍ക്കാനാണ് ശ്രമമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here