Idukki: കഞ്ചാവും എയര്‍ പിസ്റ്റളുമായി യുവാവ് പിടിയില്‍

ഇടുക്കിയില്‍ കഞ്ചാവും എയര്‍ പിസ്റ്റളുമായി യുവാവ് പിടിയില്‍. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ഇടത്തിപറമ്പില്‍ അജ്മല്‍ ആണ് അറസ്റ്റിലായത്. 1.100 കിലോഗ്രാം കഞ്ചാവും വില്‍പ്പനക്കുപയോഗിച്ചിരുന്ന സാമഗ്രികളും പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.

പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപം തൊടുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഒരു കിലോയിലധികം കഞ്ചാവും എയര്‍ പിസ്റ്റളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് അളന്ന് വില്‍ക്കാനുപയോഗിക്കുന്ന ത്രാസ്, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന കുഴല്‍, ബൈക്ക് എന്നിവയും പിടിച്ചെടുത്തു. അരുവിക്കുത്ത് വെള്ളച്ചാട്ടവും പരിസരവും സ്ഥിരം കഞ്ചാവ് മാഫിയ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശം കേന്ദ്രീകരിച്ച് പോലീസിന്റെ പരിശോധന.

അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് പൊതികളാക്കി വില്‍പ്പന നടത്തി വന്നയാളാണ് പിടിയിലായ അജ്മമെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ എക്‌സൈസിലും പോലീസിലും കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. ഓണത്തോടനുബന്ധിച്ച് ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടി കൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News