John Brittas: ‘അംബേദ്കറെ സവര്‍ക്കറുമായി താരതമ്യം ചെയ്യുന്നതിലൂടെ അംബേദ്കറെയും സ്വാതന്ത്ര്യ സമര സേനാനികളേയും അപമാനിക്കുകയാണ്: ജോണ്‍ ബ്രിട്ടാസ് എം പി

അംബേദ്കറെ സവര്‍ക്കറുമായി താരതമ്യം ചെയ്യുന്നതിലൂടെ അംബേദ്കറെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളേയും അപമാനിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. മംഗളൂരുവില്‍ പുരോഗമന മാസികയായ ജനശക്തി സംഘടിപ്പിച്ച ജനശക്തി ഉത്സവ് ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.

പുരോഗമന വാരികയായ ജനശക്തിയുടെ നേതൃത്വത്തില്‍ മംഗളൂരു ബിഷപ്പ് ജതണ്ണ ഹാളിലാണ് ജനശക്തി ഉത്സവ് സംഘടിപ്പിച്ചത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഗുജറാത്തില്‍ കൂട്ട ബലാത്സംഗം നടത്തിയ ക്രിമിനലുകളെ പൂമാലയിട്ട് സ്വീകരിച്ച് കൊണ്ട് നടന്ന് അനുമോദിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ഇരയ്ക്ക് നീതി ലഭ്യമാക്കാന്‍ ഇറങ്ങി തിരിച്ച മൂന്ന് പേരെ ജയിലില്‍ അടച്ചിരിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായി സംഘപരിവാറും എസ്ഡിപിഐയും ചേര്‍ന്ന് നാടകം കളിക്കുകയാണ്. മാധ്യമങ്ങള്‍ പ്രഥമികമായ ഉത്തരവാദിത്തം പോലും മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

ജെ എന്‍ യു വിലെ മുന്‍ പ്രഫസര്‍ പുരുഷോത്തം ബിലിമലെ ,ഹംപി സര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ചന്ദ്ര പൂജാരി , മുതിര്‍ന്ന എഴുത്തുകാരി ബി എം രോഹിണി, യാദവഷെട്ടി , ജനശക്തി എഡിറ്റര്‍ ഗുരുശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News