Nitish Kumar: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. പാട്നയിൽ വച്ച് വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായി.

ആക്രമണം നടന്ന സമയത്ത് അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല. കല്ലേറിൽ നിരവധി വാഹനങ്ങളുടെ ഗ്ലാസുകൾ തകർന്നു. പട്‌ന ജില്ലയിലെ സോഹ്ഗിയിലാണ് വാഹന വ്യൂഹത്തിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞത്.

ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ബ്യൂറിൽ വച്ച് കണ്ടെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ​ഗ്രാമീണർ പട്ന- ഗയ പ്രധാന റോഡ് ഉപരോധിച്ചിരുന്നു.

അതിനിടെ നിതീഷ് കുമാറിന്റെ വാഹന വ്യൂഹം ഇതുവഴി കടന്നുപോകുകയായിരുന്നു. പിന്നാലെയാണ് കല്ലേറുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here