Rain : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് (rain) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും. പല ജില്ലകളിലും രാവിലെ മുതൽ മഴ ലഭിക്കുന്നുണ്ട്.

അതിനിടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. 30 സെൻറി മീറ്റർ വീതമാണ് ഉയർത്തിയത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പെരിയാറിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ആലുവ പെരിയാറിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെരിയാർ റിവർ സ്വിമ്മേഴ്സ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്.

ആലുവ ജലശുദ്ധീകരണശാലയുടെ പരിസരപ്രദേശങ്ങളിലും റെയിൽവേ പാലത്തിൻറെ സമീപത്തുമാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തീരത്തും പാലത്തിൻറെ തൂണുകളിലും മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് പെരിയാർ റിവർ സ്വിമ്മേഴ്സ് കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു . അതിനാൽ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ ആറു വർഷമായി ആലുവ പെരിയാർ റിവർ സ്വിമ്മേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരിയാർ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ പെരിയാറിനെ സംരക്ഷിക്കുക, പെരിയാർ മാലിന്യ വിമുക്തമാക്കുക എന്നീ ക്യാമ്പയിനിന്റെ ഭാഗമായാണ് 31 പേരുൾപ്പെടുന്ന ഈ കൂട്ടായ്മ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News