Mattannur : മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

മട്ടന്നൂർ (mattannur) നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ വോട്ടെണ്ണൽ ആരംഭിക്കും. രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഓരോ ഹാളിലും ആറ് ടേബിൾ വീതം ആകെ 12 ടേബിളുകളിലാണ് വോട്ടെണ്ണുക. മൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും.ആരും പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിട്ടില്ലാത്തതിനാൽ നേരിട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്ക് കടക്കും.

പി പി ഷബീറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പിടിയിലായ
മുഖ്യപ്രതി പി പി ഷബീറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഷബീറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപക്ഷ നൽകും.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകളിൽ ഷബീറിൻ്റെ പങ്കും അന്വേഷിക്കും. രാജ്യത്തിൻ്റെ മറ്റിടങ്ങളിൽ രജിസ്റ്റർ ചെയത സമാന കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇതിൻ്റെ ഭാഗമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഉൾപ്പെടെ വരും ദിവസങ്ങളിൽ ഷബീറിനെ ചോദ്യം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News