Onam Kit : സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം (Onam Kit) ഇന്നാരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വൈകീട്ട് നിർവഹിക്കും. തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. 87 ലക്ഷം കാർഡുടമകൾക്കും കിറ്റ് ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.

തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് ഓണക്കിറ്റിലുള്ളത്. കശുവണ്ടിപ്പരിപ്പ്, നെയ്യ്, മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഏലയ്ക്ക, വെളിച്ചെണ്ണ, തേയില, ശര്‍ക്കരവരട്ടി / ചിപ്സ്, ഉണക്കലരി, പഞ്ചസാര, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്. ഇവയാണ് കിറ്റിലുള്ളത്. ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കും.

ഓഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ കാർഡുകാർക്ക് കിറ്റ് വിതരണം ചെയ്യും. 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30 31 തിയതികളിൽ നീല കാർഡുകാർക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും.

പ്രസ്തുത തിയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് 4,5 ,6 ,7 തീയതികളിൽ അവസരം നൽകും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ല. കാർഡ് ഉടമകൾ അവരുടെ കടകളിൽ നിന്നു തന്നെ കിറ്റ് വാങ്ങണം. ആദിവാസി ഊരുകളില്‍ ഭക്ഷ്യക്കിറ്റ് വാതില്‍പ്പടിയായിട്ടാകും വിതരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News