Highcourt : അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ, വിചാരണക്കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് സിയാദ് റഹ്മാൻറെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്ത ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു.

കേസിൻ്റെ വിചാരണ കലൂരിലെ പ്രത്യേക കോടതിയിൽ നിന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റുന്ന നടപടി ചോദ്യം ചെയ്തായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

വനിതാ ജഡ്ജിയുടെ സ്ഥലം മാറ്റത്തിനൊപ്പം കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം നിയമ വിരുദ്ധമെന്നാണ് അതിജീവിത ഹർജിയിൽ ആരോപിക്കുന്നത്.ഇതുവരെ വിചാരണ നടത്തിയിരുന്ന സ്പെഷ്യൽ കോടതിയിൽ നിന്ന് രേഖകൾ മാറ്റരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

നവപൂജിതം ആഘോഷങ്ങൾ വിളംബരം ചെയ്ത് കേന്ദ്രമന്ത്രി

ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങൾ വിളംബരം ചെയ്ത് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ. ഗുരുക്കൻമാരാണ് ഭാരതത്തിന്റെ മാർഗ്ഗദർശികളെന്നും സമൂഹത്തിൻറെ പരിവർത്തനത്തിനും സമാധാനത്തിനും വേണ്ടിയുളള ആദ്ധ്യാത്മികയുടെ സന്ദേശമാണ് ശാന്തിഗിരി മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിർമോഹാത്മ ജ്ഞാനതപസ്വി എന്നിവർ സന്നിഹിതരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here