MAHAPANCHAYAT : ദില്ലിയിൽ ഇന്ന് കർഷക മഹാപഞ്ചായത്ത്

കർഷകരുടെ (farmers) നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് ഇന്ന് പ്രതിഷേധം (protest) സംഘടിപ്പിക്കും. തൊഴിലില്ലായ്മ ഉൾപ്പെടെ കേന്ദ്രത്തിന്റെ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ നടപടികൾക്ക് എതിരെയാണ് പ്രതിഷേധം. ജന്തർ മന്ദിറിൽ കർഷക മഹാപഞ്ചായത്ത്(MAHAPANCHAYAT) സംഘടിപ്പിക്കാനാണ് കിസാൻ മോർച്ച നോൺ പൊളിറ്റിക്കൽ വിഭാഗത്തിന്റെ തീരുമാനമെങ്കിലും സമരത്തിനുള്ള അനുമതി പൊലീസ് നിഷേധിച്ചു.

അനുവാദം ഇല്ലെങ്കിലും സമരം നടത്തി അറസ്റ്റ് വരിക്കുമെന്ന് കർഷകർ അറിയിച്ചു. കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല , കൂടുതൽ കർഷക ദ്രോഹ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോവുകയാണെന്നു കർഷകർ ആരോപിക്കുന്നു. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഗാസിപ്പൂർ അതിർത്തിയിലും ജന്തർമന്ദിറിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ടീസ്റ്റ സെതല്‍വാദിൻറെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവു​ണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിൻറെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.

ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്.ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന ടീസ്റ്റ സെതൽവാദിനെതിരെ കേസ് എടുത്തത്.

ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടീസ്റ്റയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News