Anand Sharma : കോൺഗ്രസ് നേതൃത്വം ഗാന്ധി കുടുംബത്തിന് പുറത്തേക്ക് മാറണം : ആനന്ദ് ശര്‍മ

കോൺഗ്രസ് (congress) നേതൃത്വം ഗാന്ധി കുടുംബത്തിന് പുറത്തേക്ക് മാറണമെന്ന് ആനന്ദ് ശർമ (Anand Sharma). രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മാത്രം പാർട്ടി അദ്ധ്യക്ഷ സ്ഥാനം എന്നത് മാറണം. കോൺഗ്രസ് എല്ലാവരുടേയും പാർട്ടിയാണ്. തങ്ങൾ വിമതരല്ല, മാറ്റത്തിന് വേണ്ടി പോരാടുന്നവരാണെന്നും സോണിയക്ക് ആനന്ദ് ശർമയുടെ കത്ത്.

കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മ. നെഹ്‌റു കുടുംബത്തിലെ രണ്ട് പേരുകളിൽ മാത്രം ഒതുങ്ങുന്നതാണോ കോൺഗ്രസ് എന്ന് അദ്ദേഹം ചോദിച്ചു. 1978 ൽ ഇന്ദിരാ ഗാന്ധിയെ പുറത്താക്കിയതിന് ശേഷം പാർട്ടിയെ മുന്നോട്ട് നയിച്ചത് നിരവധി നേതാക്കളാണ്.ഈ പാർട്ടി നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്‌ക്കും മാത്രമായി പാർട്ടി ഒതുങ്ങാൻ ഒരു കാരണവുമില്ല. ഈ രണ്ട് പേരുകളിൽ മാത്രം ഒതുങ്ങുന്നതാണോ കോൺഗ്രസ്? കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തെ ഞങ്ങൾ പരിഹസിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജി 23 നേതാക്കളായ തങ്ങൾ വിമതരല്ല. പരിഷ്‌കരണവാദികളാണെന്നും അത് കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചു.ഇന്നലെയാണ് അദ്ദേഹം ഹിമാചൽ പ്രദേശ് കോൺഗ്രസ് സ്റ്റിയറംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചത്.

ആത്മാഭിമാനം അടിയറവ് വെച്ച് പ്രവർത്തിക്കാൻ കഴിയില്ല എന്ന്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ആനന്ദ് ശർമ്മ വ്യക്തമാക്കി. മുതിർന്ന നേതാവ് ഗുലാം നബി ആസാദും കഴിഞ്ഞയാഴ്ച സമാനമായ തീരുമാനം കൈകൊണ്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News