തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. കൂത്താളി രണ്ടേ ആറിലെ പുതിയെടുത്ത് ചന്ദ്രിക (56) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ഇവര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. നായയെ തല്ലിക്കൊന്നശേഷം വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ നടത്തിയ പരിശോധനയില്‍ നായക്ക് പേ ബാധയുള്ളതായി തെളിഞ്ഞിരുന്നു.

മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: ജയേഷ് കുമാര്‍ (സിപിഐ എം രണ്ടേ ആറ് ബ്രാഞ്ച് അംഗം), ജിതേഷ് (പൊലീസ് ഡോഗ് സ്‌ക്വാഡ്, പയ്യോളി), ജിനോയ് (സിവില്‍ പൊലീസ് ഓഫീസര്‍ ചേവായൂര്‍ സ്റ്റേഷന്‍). മരുമക്കള്‍ : ജിജി (കൂത്താളി), നിത്യ (കാവുന്തറ), ഇന്ദു (വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട്). സഹോദരങ്ങള്‍: ബാലന്‍, കുമാരന്‍, ദാമോദരന്‍, സൗമിനി, ഗീത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News