M. B. Rajesh : സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു : എം ബി രാജേഷ്

മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ് (M. B. Rajesh). മതനിരപേക്ഷത വെല്ലുവിളി നേരിടുന്നു. മത രാഷ്ട്രത്തിന്റെ കരട് രൂപമായി എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുകയാണെന്നും സ്പീക്കർ പറഞ്ഞു.സമത്വം എന്ന ആശയം തന്നെ വെല്ലുവിളിയിലാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിന് ( Niyamasabha ) തുടക്കമായി. നിയമ നിർമ്മാണത്തിന് മാത്രമായാണ് ഇത്തവണ സഭ ചേരുന്നത്. സെപ്റ്റംബർ രണ്ടിന് സഭാ സമ്മേളനം അവസാനിക്കും. ഗവർണറുടെതടക്കമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും സഭയിൽ ചർച്ചയാകും.

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികത്തിൻറെ ഭാഗമായുള്ള പ്രത്യേക സമ്മേളനമാണ്.

23-ന് സഹകരണസംഘം രണ്ടാം ഭേദഗതി, കേരള മാരിടൈം ബോർഡ് റദ്ദാക്കലും ഒഴിവാക്കലും എന്നീ ബില്ലുകളാണ് സഭ പരിഗണിക്കുക. 24-ന് കേരള ലോകായുക്ത, പബ്ലിക് സർവീസ് കമ്മിഷൻ, കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി എന്നീ ഓർഡിനൻസുകളാണ് സഭയുടെ പരിഗണയ്ക്ക് വരുക.

തുടർന്നുള്ള ദിവസങ്ങളിൽ പരിഗണിക്കുന്ന ബില്ലുകൾ സംബന്ധിച്ച് 23-ന് ചേരുന്ന കാര്യോപദേശകസമിതി തീരുമാനിക്കും. കഴിഞ്ഞവർഷം നിയമനിർമാണത്തിനു ചേർന്ന സഭാസമ്മേളനത്തിൽ 34 ബില്ലുകൾ പാസാക്കുകയും ഒരെണ്ണം സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു.

ഗവർണറുടെ കണ്ണൂർ സർവകലാശാലയിലെ നിയമനത്തിലെ ഇടപെടൽ ഉൾപ്പെടെയുള്ള സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളും സഭയിൽ ചർച്ചയാകും. സെപ്തംബർ രണ്ടിനാണ് സഭാ സമ്മേളനം അവസാനിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News