കിഴക്കേക്കോട്ടയ്ക്ക് ഇനി പുതിയ ‘പാലം കടക്കാം…;’സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ നടപ്പാലം ഇനി തിരുവനന്തപുരത്തിന് സ്വന്തം…

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കിഴക്കേകോട്ടയിലെ നടപ്പാലം ഇന്ന് നാടിന് സമപ്പിക്കും. തിരുവനന്തപുരം നഗരത്തില്‍ സുഗമ സഞ്ചാരം ഉറപ്പാക്കുന്ന നടപ്പാലം നാല് കോടിയോളം രൂപ മുടക്കി ആക്‌സോ എന്‍ജിനിയേഴ്‌സാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ചലച്ചിത്രതാരം പൃഥ്വിരാജും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്ന് നന്ദകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം

കിഴക്കേകോട്ട, തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്ന്. പത്മനാഭസ്വാമിക്ഷേത്രത്തിലേക്കും കോവളത്തേക്കും ചാലാ മാര്‍ക്കറ്റിലേക്കുമെല്ലാം പോകുന്നവര്‍ എത്തിച്ചേരുന്നയിടം. ജില്ലയിലെ വിവിധയിടങ്ങളിലേക്കുള്ള സ്വകാര്യബസുകളുടെ സ്റ്റാന്റ്. തിക്കും തിരക്കും അപകടവുമെല്ലാം പതിവായ ഇവിടെ മേല്‍പ്പാലം കാലങ്ങളായുള്ള സ്വപ്നമായിരുന്നു.മേല്‍പ്പാലത്തിലേറാന്‍ നടകള്‍ മാത്രമല്ല, ലിഫ്റ്റുമുണ്ട്. കേറിക്കഴിഞ്ഞാലും അപകടഭീതിയേ വേണ്ട. ഇരുവശത്തും ഇരുമ്പ് വേലികള്‍. മഴയും വെയിലും ഏല്‍ക്കാതെ മേല്‍ക്കൂര. ഒരേസമയം മൂന്ന് പേര്‍ക്ക് വരെ നടന്ന് നീങ്ങാവുന്ന വീതിയും. നിരീക്ഷണവുമായി സി.സി.ടി.വി കാമറകളുമുണ്ട്.

ഉള്‍ക്കാഴ്ചയേക്കാള്‍ മനോഹരമാണ് പുറംകാഴ്ച. കോട്ടകള്‍ ചേര്‍ന്ന കിഴക്കേകോട്ടയുടെ പ്രൗഡിയോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ കോട്ട മാതൃകയിലാണ് രൂപകല്‍പ്പന. അഭിമാനപൂര്‍വം അനന്തപുരിയെന്ന് പേരിട്ട് തിരുവനന്തപുരത്തിന് പേരും പെരുമയും നല്‍കിയവരുടെയും രാഷ്ട്രനേതാക്കളുടെയും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News