മട്ടന്നൂര്‍ നഗരസഭാ എല്‍ഡിഎഫ് നിലനിര്‍ത്തി

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തി.ആകെയുള്ള 35 വാര്‍ഡുകളില്‍ 21 വാര്‍ഡുകള്‍ വിജയിയാണ് തുടര്‍ച്ചയായ ആറാം തവണയും എല്‍ ഡി എഫ് മട്ടന്നൂര്‍ നഗരസഭ ഭരണം പിടിച്ചത്.14 വാര്‍ഡുകളില്‍ വിജയിച്ച് യുഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ ബി ജെ പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

ഇടത്‌കോട്ടെയെന്ന് മട്ടന്നൂര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായ ആറാം തവണയും എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തി.ആകെയുള്ള 35 വാര്‍ഡുകളില്‍ 21 ലും വിജയിച്ച എല്‍ഡിഎഫ് കയനി വാര്‍ഡ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട വാര്‍ഡുകള്‍ തിരിച്ചു പിടിച്ച് യുഡിഎഫ് നില മെച്ചപ്പെടുത്തി.കഴിഞ്ഞ തവണ 7 വാര്‍ഡുകളില്‍ വിജയിച്ച യുഡിഎഫ് ഇത്തവണ 14 വാര്‍ഡുകളില്‍ വിജയം നേടി.2012 ലെ തിരഞ്ഞെടുപ്പിലും യുഡിഎഫ് 14 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.ഭൂരിപക്ഷം വാര്‍ഡുകളിലും കെട്ടിവച്ച കാശ് പോലും ലഭിക്കാതെ ബിജെപി തകര്‍ന്നിടിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here