തോല്‍പ്പിക്കാനാവില്ല ; പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷക മുന്നേറ്റം

കേന്ദ്രത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍.പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷക മുന്നേറ്റം.
കർഷകരുടെ (farmers) നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം (protest) സംഘടിപ്പിക്കുകയാണ്.

തൊഴിലില്ലായ്മ ഉൾപ്പെടെ കേന്ദ്രത്തിന്റെ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ നടപടികൾക്ക് എതിരെയാണ് പ്രതിഷേധം.ജന്ദർ മന്ദറിലെ കർഷക സമരത്തിനു പൊലീസ് അനുമതി നൽകിയില്ല.

അനുവാദം ഇല്ലെങ്കിലും സമരം നടത്തി അറസ്റ്റ് വരിക്കുമെന്ന് കർഷകർ നേരത്തേ അറിയിച്ചിരുന്നു. കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല , കൂടുതൽ കർഷക ദ്രോഹ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോവുകയാണെന്നു കർഷകർ ആരോപിക്കുന്നു. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഗാസിപ്പൂർ അതിർത്തിയിലും ജന്തർമന്ദിറിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News